0%

Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]

Author : Kambikathakal Read All Parts 991

വ്യാപൃതരായി. പക്ഷെ അനന്തു അപ്പോൾ ആലോചിച്ചിരുന്നത് ആ രണ്ട് പൂച്ചക്കണ്ണുകളെ കുറിച്ചായിരുന്നു.

എപ്പോ ഓർക്കുമ്പോഴും മുൻപെങ്ങോ കണ്ട് പരിചയമുള്ള പോലെ ഒരു അനുഭവം അവനു തോന്നി. ആദ്യായിട്ട് ഒരു പെൺകുട്ടി,  പ്രേമം എന്ന വികാരത്തോടെ മനസിൽ ഇടം പിടിച്ചുവെന്ന സത്യം ഞെട്ടലോടെ അനന്തു മനസിലാക്കി.

വീണ്ടും വീണ്ടും ആ കണ്ണുകൾ തന്നെ നോക്കിയിരിക്കാൻ അനന്തുവിന് കൊതി തോന്നി. അപ്പോഴാണ് അവനു അമ്പലത്തിൽ വച്ചു കൂട്ടിയിടിച്ച പെണ്ണിനെ കുറിച്ച് ഓർമ വന്നത്.

അപ്പോഴും അവനു അത് അരുണിമയാണോ എന്ന സംശയം നില നിന്നിരുന്നു.നാളെ ഒന്ന് അരുണിമയുടെ വീട് വരെ പോയി നോക്കാൻ അവൻ നിശ്ചയിച്ചു.

ഇനി തന്നെ കണ്ട് ആ മൂധേവി പടവാൾ എടുക്കുമോന്ന് അവൻ ശങ്കിച്ചെങ്കിലും പോകുവാനായി തന്നെ തീരുമാനമെടുത്തു.
അത്താഴത്തിനു ശേഷം അനന്തു മുറിയിലേക്ക് പോയി.

വാതിൽ ഭദ്രമായി അടച്ച ശേഷം അനന്തു കട്ടിലിലേക്ക് മലർന്നു കിടന്നു. ദേവൻ അമ്മാവന്റെ ഡയറി വായിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മനസ് അനുവദിച്ചില്ല.

അതുകൊണ്ടു വായനക്ക് തല്ക്കാലം വിട ചൊല്ലി അവൻ അരുണിമയുടെ ഓർമകളുമായി നല്ലൊരു നിദ്രയിലേക്ക് യാത്രയായി.

പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം അനന്തു മുറിയിൽ കിടക്കുകയായിരുന്നു. ഇവിടെ വന്നിട്ട് സ്‌നേഹയെയും രാഹുലിനെയും വിളിച്ചിട്ട് ദിവസങ്ങളായി എന്ന് അവൻ ഓർത്തു.

അവരെ വിളിക്കുവാനായി അവൻ ഫോൺ എടുത്തതും മുത്തശ്ശൻ മുറിയിലേക്ക് കടന്നു വന്നതും ഒരുമിച്ചായിരുന്നു.അനന്തു ഫോൺ ബെഡിലേക്കിട്ട് വേഗം ചാടിയെണീറ്റു.

"മോനെ ദേവാ "

"മുത്തശ്ശാ '

"മോൻ ഇപ്പൊ തിരക്കിലാണോ? "

"അല്ല മുത്തശ്ശാ.. പറഞ്ഞോ "

"എങ്കിലേ മോൻ ഒരു കാര്യം ചെയ്യണം. നമ്മുടെ വില്ലജ് ഓഫീസറെ വില്ലേജ് ഓഫീസിൽ ചെന്നു കൂട്ടിയിട്ട് നേരെ നമ്മുടെ കമ്പനിയിലേക്ക് പോണം.പോകേണ്ട വഴി പുള്ളിക്കാരൻ പറഞ്ഞു തരും.... കേട്ടോ "

"ശരി മുത്തശ്ശാ... ഞാൻ പോകാം "

"എന്തേലും സംശയമുണ്ടേൽ എന്നെയോ ബാലരാമനെയോ വിളിക്കണേ.. മറക്കല്ലേ. "

"ഞാൻ വിളിച്ചോളാം മുത്തശ്ശാ... പേടിക്കണ്ട "

അനന്തു മുത്തശ്ശനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു.ശങ്കരനും അവനെ ഒറ്റക്ക് വിടാൻ മനസ്സില്ലായിരുന്നു.പിന്നെ എല്ലാവരും ഓരോ തിരക്കിലായതുകൊണ്ടാണ് അനന്തുവിനെ തേടി അദ്ദേഹം എത്തിയത്.

"ബൈക്ക് എടുത്തോട്ടോ "

💬 Comments

View all comments