Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
അനന്തു തിരിഞ്ഞു നോക്കി.
മുഷിഞ്ഞ കാഷായവസ്ത്രവും ധരിച്ചു തോൾ സഞ്ചിയുമേന്തി നരച്ച മുടിയും പ്രായാധിക്യം വന്ന വരണ്ട ചർമ്മവും അയാളുടെ വിവശതയെ പുറത്തു കാണിച്ചു.
നീട്ടിവളർത്തിയ വെളുത്ത താടിരോമങ്ങളിൽ കൈകൊണ്ട് ഉഴിഞ്ഞു കൊണ്ടു ഒരാൾ തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു.
അയാളുടെ കണ്ണുകൾക്ക് വല്ലാത്ത തിളക്കം പോലെ ഉള്ളതായി അനന്തുവിന് തോന്നി. ഒരുപക്ഷെ അദ്ദേഹം സഞ്ചാരി ആകുമെന്ന് അവൻ നിനച്ചു.
"ഒന്നുമില്ല വെറുതെ ഓരോന്നു ഓർത്തിരുന്നതാ"
ആഗതനെ വിഷമിപ്പിക്കാത്ത മട്ടിൽ അനന്തു മറുപടി പറഞ്ഞു. ഞാൻ തനിയെ ചിരിക്കുന്നത് കണ്ട് തനിക്ക് വട്ടാണെന്ന് അയാൾ വിചാരിച്ചു കാണുമോ എന്ന പരിഭ്രമം അവന്റെ മുഖത്തു ഉണ്ടായിരുന്നു.
"ശരിയാ.... ആൽമരത്തിന്റെ ചുവട് മനസ്സിലെ ചിന്തകളുടെ കെട്ടുപാടുകളെ അഴിച്ചു വിടും. അവ ഒരു പ്രളയ സമാനമായി കുത്തിയൊഴുകും അല്ലേ ? "
അയാൾ ചിരിയോടെ അനന്തുവിന് സമീപം വന്നിരുന്നു. പൊതുവെ ഈ സാഹിത്യം അനന്തുവിന് ഇഷ്ടമില്ലാത്ത വിഭാഗം ആയതുകൊണ്ട് അവനു അയാൾ പറഞ്ഞതിന്റെ പൊരുൾ ഒന്നും മനസിലായില്ല.
"ഈ പ്രായത്തിൽ ഒരുപാട് ചിന്തിക്കണം. നമ്മുടെ രാഷ്ട്രത്തിനു ഉത്തമരായ പൗരന്മാരെ വാർത്തെടുക്കുന്നതിൽ ചിന്തകൾക്കും സ്വപ്നങ്ങൾക്കും നിശ്ചയ ദാർഢ്യത്തിനും കഠിനാധ്വാനത്തിനും ബൃഹത്തായ സ്ഥാനം ഉണ്ട്."
ആഗതന്റെ സാഹിത്യ കച്ചേരി കേട്ട് അനന്തു ദയനീയതയോടെ കണ്ണും മിഴിച്ചുകൊണ്ട് അയാളെ നോക്കി.
അവന്റെ വെപ്രാളം കണ്ട് അയാൾ പൊട്ടിചിരിച്ചുകൊണ്ട് അവന്റെ തോളിൽ കൈ വച്ചു.
"ഹേയ് എന്താ മോന്റെ പേര്? "
"അനന്തു കൃഷ്ണൻ. "
"എവിടെയോ കണ്ടു മറന്നപോലെ...... അതാ ഞാൻ മിണ്ടാൻ വന്നേ "
"ഞാൻ ഈ നാട്ടിൽ ആദ്യമായിട്ടാ ചേട്ടാ.. എന്നെ മുൻപ് കണ്ടിട്ടുണ്ടാകാൻ വഴിയില്ല. "
"സത്യമാണോ? പക്ഷെ എന്നോ കണ്ടു മറന്ന പ്രതീതി ആണ് എനിക്ക്. "
ആഗതന്റെ കണ്ണുകൾ വല്ലാതെ വെട്ടി തിളങ്ങി. ഉഷ്ണം കാരണം അയാൾ അണിഞ്ഞിരുന്ന ജുബ്ബ വിയർത്തിൽ കുതിർന്നു.
അതിന്റെ കൈകൾ പതുക്കെ മടക്കി വച്ചു അയാൾ അവനെ ചുഴിഞ്ഞു നോക്കി.
"തൊഴുതിട്ട് വന്നിരിക്കുന്നതാണോ ഇവിടെ ? "
"അല്ല.... ഞാൻ ഇവിടെ ചുമ്മാ ഇരിക്കുവായിരുന്നു....ഇപ്പൊ വന്നേയുള്ളു. "
"ഹ്മ്മ് നല്ലത്..... ഞാനും ഒന്ന്
💬 Comments
View all comments