Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
തൊഴുതു ഇപ്പൊ പുറത്തേക്ക് വന്നതേയുള്ളു. അപ്പോഴാണ് ഇയാൾ മരച്ചുവട്ടിൽ എന്തോ ഗഹനമായ ചിന്തയിൽ ആണ്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് "
അയാൾ ചിരിയോടെ പറഞ്ഞു. അനന്തു അയാളെ സാകൂതം നോക്കി.
"ചേട്ടൻ ഈ ദേശം ഗ്രാമത്തിൽ ഉള്ളതാണോ? "
"അല്ല കുട്ടി.. ഞാൻ ഒരു സഞ്ചാരിയാണ്.ഈ നാട് മൊത്തം ചുറ്റി കാണുന്ന ഒരു പാവം യാത്രക്കാരൻ. മരിക്കുന്നതിന് മുൻപ് 1000 ക്ഷേത്രങ്ങളിൽ പോയി തൊഴാമെന്ന നേർച്ചയുടെ ഭാഗമായി ഓരോ അമ്പലങ്ങൾ തോറും സന്ദർശിക്കുന്നു.നിറഞ്ഞ മനസോടെ തൊഴുന്നു. തിരിച്ചു പോരുന്നു. "
അയാൾ ഭക്തിയോടെ ക്ഷേത്രത്തിലേക്ക് നോക്കി തൊഴുതു. അനന്തു അയാളുടെ ഓരോ പ്രവൃത്തികളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
"ഈ അമ്പലത്തിന്റെ ചരിത്രത്തെ കുറിച്ചു അനന്തുവിന് അറിയുമോ? "
"ഇല്ല ചേട്ടാ.... ഞാൻ കേട്ടിട്ടില്ല "
അനന്തു തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. എങ്കിലും ഒരു ചരിത്രകഥ കേൾക്കാൻ പോകുന്നതിൽ അവൻ സന്തുഷ്ടനായിരുന്നു.
ആഗതൻ ഒരു ദീർഘ നിശ്വാസം വിട്ട ശേഷം ആ ക്ഷേത്രത്തിലേക്ക് ഉറ്റു നോക്കി.
കഥ ഉൾക്കൊള്ളുവാൻ എന്നവണ്ണം മനസിനെ തണുപ്പിക്കാൻ ഒരു ഇളം കാറ്റ് അനന്തുവിനെ തൊട്ടു തലോടി കടന്നു പോയി.
അതോടെ ഉഷാറോടെ അനന്തു ചെവി കൂർപ്പിച്ചു ഇരുന്നു.
"മോനെ പണ്ട് ഈ ദേശം ഗ്രാമവും കുന്താളപുരവും ഒക്കെ അറിയപ്പെട്ടിരുന്നത് വേദാരണ്യം എന്ന പേരിൽ ആയിരുന്നു. പ്രാചീന ഗോത്ര വിഭാഗത്തിലെ ജനങ്ങൾ ആണ് ഇവിടെ വസിച്ചിരുന്നത്. പൂർവ കാലത്ത് ഒരു ശപിക്കപ്പെട്ട പ്രദേശമായിരുന്നു ഈ വേദാരണ്യം. ദാരിദ്ര്യംകൊണ്ടും മാറാ രോഗങ്ങൾകൊണ്ടും ഇവിടുത്തെ ജനങ്ങൾ വല്ലാതെ പൊറുതി മുട്ടി. മഴയുടെ ലഭ്യത കുറവ് കാരണം നദിയിലെ നീരൊഴുക്ക് കുറഞ്ഞത് മൂലം കൃഷിയും മറ്റും തകർച്ചയുടെ പടു കുഴിയിലേക്ക് വീണുപോയി.അങ്ങനെ ദുരിതങ്ങളും പേറി ഇവിടുത്തെ ജനങ്ങൾ കഷ്ടതയോടെ ജീവിതം മുന്നോട്ടേക്ക് നീട്ടി. ആ സമയത്താണ് അങ്ങ് ഉത്തര ദേശത്ത് നിന്നും ഒരു സന്യാസി ഈ പ്രദേശത്തേക്ക് എത്തി ചേർന്നത്. ഇവിടുത്തെ ജനങ്ങളുടെ ദുരിതവും കഷ്ട്ടപാടും കണ്ട് അയാളുടെ മനസ് നീറി. തികച്ചു ദേവി ഭക്തനായ അയാൾ ഇവിടുത്തെ കാവിനുള്ളിൽ കയറി കൊടും തപസ് ചെയ്ത് പാർവതി ദേവിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ
💬 Comments
View all comments