0%

Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]

Author : Kambikathakal Read All Parts 2.1K

ആകാശത്ത് വലിയൊരു ഇടി മുഴക്കം ഉണ്ടായി. അത് തുടരെ തുടരെ മുഴങ്ങി അവിടമാകെ പ്രകമ്പനം കൊള്ളിച്ചു.

കാതടപ്പിക്കുന്ന ഇടിയൊച്ച കേട്ട് ശുഷ്യൻ ഭയന്ന് കാതുകളിൽ പൊത്തി വച്ചു. സംശയം തോന്നിയ മായാമോഹിനി തൊഴുത്തിന് പുറത്തേക്കിറങ്ങി വന്നു ആകാശത്തേക്ക് ഉറ്റു നോക്കി.

ആ സമയം ആകാശത്ത് വലിയൊരു കൊള്ളിയാൻ മിന്നി. അതിനു ശേഷം ഇരുണ്ടു മൂടിയ ആകാശത്ത് ധനുസ്സിന്റെ രൂപത്തിൽ കൊള്ളിയാൻ മിന്നി.

അതിൽ നിന്നും ഒരു അസ്ത്രം എയ്യുന്ന പോലെ ഒരു കൊള്ളിയാനും തുടരെ മിന്നി. പ്രകൃതി കാണിച്ചു തന്ന സൂചനകൾ കണ്ടതും മായാമോഹിനി കണ്ണുകൾ അടച്ചു മുഖം താഴ്ത്തി ഒരു ക്ഷമാപണം എന്നപോലെ.

"നാമിന് മനസിലായി. നാക്കുപിഴ സംഭവിച്ചതാണ് ഇനി ഒരിക്കലും ആവർത്തിക്കില്ല. നമ്മോട് ക്ഷമിച്ചാലും അഥർവ്വാ .... "

ആകാശത്തേക്ക് നോക്കി മായാമോഹിനി ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു. അല്പ സമയത്തിന് ശേഷം മാനത്തെ കൊള്ളിയാന് ശമനം വന്നു.

ഇടി മുഴക്കത്തിന്റെ തോത് കുറഞ്ഞു വന്നു.ഇതൊക്കെ കണ്ട് ശിഷ്യൻ ഭയന്ന് വിറച്ചു സ്വാമിനിയുടെ പിന്നിൽ നിന്നു. പ്രകൃതി തനിക്ക് മാപ്പ് നൽകിയെന്ന് മനസ്സിലായതും മായാമോഹിനി അന്തരീക്ഷത്തിലേക്ക് നോക്കി കൈകൾ കൂപ്പി വണങ്ങി. അതിനു ശേഷം അവർ പർണശാലയിലേക്ക് മടങ്ങി...

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

അകത്തളം കഴിഞ്ഞു പൂമുഖത്തേക്ക് എത്തിയ അനന്തു ആദ്യമേ കണ്ടത് മുറ്റത്തേക്ക് ഇരമ്പി വന്നു നിൽക്കുന്ന ശിവജിത്തിന്റെ കാർ ആണ്. കാറിൽ നിന്നും ശിവജിത്തും ബലരാമനും വിജയനും ഇറങ്ങി വന്നു.

അനന്തുവിനെ കണ്ടതും കുരിശ് കണ്ട ചെകുത്താനെ പോലെ ശിവജിത്ത് നിലത്തു ഉറഞ്ഞു ചവിട്ടികൊണ്ട് ഉള്ളിലേക്ക് കയറിപ്പോയി. ബന്ധം കൊണ്ടു സ്വന്തം ചേട്ടൻ ആണെങ്കിലും ഈ ഒരു

💬 Comments

View all comments