Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
2, 3 പേർ അവനെ എത്തി നോക്കിയ ശേഷം തിരിച്ചു ജോലിയിൽ വ്യാപൃതരായി.
അനന്തു കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ചകിരിയും കയറും ഒക്കെ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലത്ത് എത്തിയതായിട്ടാണ് കണ്ടത്. അപ്പോഴാണ് അവന് ബുള്ളറ്റിന്റെ മുകളിൽ ഇരിക്കുകയാണെന്ന ബോധം വന്നത്.
അവൻ അതിൽ നിന്നും ചാടിയെണീറ്റു. അതിനുശേഷം ദേഹമാകെ അവൻ കയ്യോടിച്ചുകൊണ്ട് പരിശോധിച്ചു. ശരീരത്തിൽ മുറിവോ ചതവോ ഒന്നുമില്ലെന്ന് അവൻ ഉറപ്പാക്കി.
എവിടെയും വീഴാതെ അഞ്ചു മിനിറ്റോളം ബുള്ളറ്റ് തനിയെ ഇങ്ങോട്ട് ഓടി വന്നതോർത്തു അവന് അതിശയം തോന്നി. കിതപ്പടങ്ങാനായി അവൻ ശ്വാസം വലിച്ചു വിട്ടു.
എളിയിൽ കൈ കുത്തി ചുറ്റുപാടും അവനൊന്നു കണ്ണോടിച്ചു. എന്നാൽ എവിടെയാണ് ഇപ്പൊ എത്തിച്ചേർന്നതെന്ന് അവന് മനസിലായില്ല.
എങ്കിലും ജീവൻ തിരിച്ചു കിട്ടിയഒരു ആശ്വാസത്തിൽ ആയിരുന്നു അവൻ.
ഒരു നെടുവീർപ്പോടെ അനന്തു സാവധാനം ബുള്ളറ്റിൽ കേറാൻ നോക്കി.
"കൂയ് എന്താ അവിടെ? "
പുറകിൽ ഒരാളുടെ ഗാംഭീര്യമുള്ള ശബ്ദം കേട്ട് അനന്തു തിരിഞ്ഞു നോക്കി. കൈലി മുണ്ടും ഷർട്ടും അണിഞ്ഞു ചകിരി നാരിൽ കുളിച്ചിരിക്കുന്ന ഒരാൾ തന്നെ നോക്കി നിക്കുന്നത് അവൻ കണ്ടു. അവിടെ ജോലി ചെയ്യുന്ന ആളാണെന്നു അവന് മനസിലായി.
"ഒന്നുല്ല ചേട്ടാ വഴി തെറ്റിയതാ "
അനന്തു ഒരു ക്ഷമാപണമെന്നപോലെ അയാളെ കൈയുയർത്തി കാണിച്ചു. അതിനു ശേഷം അവൻ വീണ്ടും ബൈക്കിൽ കേറാൻ തുനിഞ്ഞു.
"ഡോ ഇങ്ങോട്ട് തിരിഞ്ഞേ "
അയാൾ പുറകിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു. പൊന്തിച്ച കാൽ താഴ്ത്തി വച്ചു ഈർഷ്യയോടെ അനന്തു അയാളെ നോക്കി.
അനന്തുവിനെ കണ്ടതും അയാൾ മടക്കി കുത്ത് അഴിച്ചു വച്ചു അവനെ സൂക്ഷ്മതയോടെ നോക്കി. അയാളുടെ കണ്ണുകൾ ഇരയെ കണ്ട ചെന്നായയെ പോലെ തിളങ്ങി..
"നീ അവനല്ലേ ? "
അനന്തുവിന് നേരെ കൈ ചൂണ്ടി അയാൾ ആക്രോശിച്ചു.
"ആര്? എന്താ ചേട്ടാ പ്രശ്നം? "
അനന്തു ആകെ അങ്കലാപ്പിലായി.അവന് ഒന്നും മനസിലായില്ല.
"ഡാ നീയന്ന് തീർന്നതാണെന്നാ ഞാൻ വിചാരിച്ചേ? അപ്പൊ നീ ചത്തില്ലല്ലേ? ഇന്ന് നിന്റെ അവസാനമാ"
അയാൾ അലറിക്കൊണ്ട് അവനു നേരെ ഓടി വന്നു.അനന്തുഎന്തെങ്കിലും പറയുന്നതിനു
💬 Comments
View all comments