Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
നൊടിയിടയിൽ അനന്തു പുറകിലേക്ക് തിരിഞ്ഞു അയാളുടെ മുഖം ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു. കണ്ണിമ ചിമ്മുന്നത്തിനു മുൻപ് ആ മരക്കഷ്ണം അയാളുടെ മുഖം തകർത്തു കൊണ്ടു തെറിച്ചു പോയി.
"ഹാാാ "
വേദനയോടെ അയാൾ നിലത്തേക്ക് തെറിച്ചു വീണു.മറ്റുള്ളവർ കണ്ണടച്ച് തുറക്കും മുൻപ് എതിരാളി നിലത്തു വീണു കിടക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി വിറച്ചു.
അപ്പോഴേക്കും ഇടത് ഭാഗത്ത് നിന്നു ഒരാൾ ആൾക്കാരെ വകഞ്ഞു മാറ്റി അനന്തുവിന്റെ അടുത്തേക്ക് ഓടി വന്നു. അടുത്തെത്തിയതും അയാൾ മുഷ്ടി ചുരുട്ടി അവന് നേരെ നീട്ടി.
അനന്തു അത് കൈപ്പിടിയിൽ ഒതുക്കിയ ശേഷം അയാളുടെ മുഷ്ടിയിൽ പിടിച്ചു ശക്തിയിൽ വലിച്ചു. നിയന്ത്രണം വിട്ട അയാൾ മുന്നിലേക്ക് ആഞ്ഞതും അനന്തു കൈ മടക്കി പിടിച്ചു അയാളുടെ മുഖം നോക്കി വീശി.
ധക്
മുഖത്തിനിട്ട് ശക്തിയിൽ പ്രഹരം കിട്ടിയ അയാൾ നിലത്തേക്ക് നടുവും തല്ലി വീണു.
ഡാാാാ
കൂട്ടത്തിൽ നിന്നും ഒരു തടിയൻ അലറി വിളിച്ചു കൊണ്ടു ഓടി വന്നു അനന്തുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു തള്ളി.പിന്നിലേക്ക് ആഞ്ഞു പോയ അനന്തു സർവ്വശക്തിയുമെടുത്ത് മുന്നിലേക്ക് ആഞ്ഞു മുഷ്ടി ചുരുട്ടി തടിയന്റെ വയറ്റിൽ ഉഗ്രൻ താഡനം നൽകി.
ഓർക്കാപ്പുറത്ത് വയറ്റിൽ ഇടി കിട്ടിയ അയാൾ ചുമച്ചുകോണ്ട് വേദന സഹിക്കാനാവാതെ വയറു പോത്തി നിലത്തിരുന്നു. അനന്തു ഒരു കാലിൽ നിന്നു ബാലൻസ് ചെയ്തു മറു കാല് കൊണ്ടു അയാളുടെ മുഖത്തേക്ക് ഊക്കിൽ വീശി.
പ്ധക്
മുഖത്തു ഉഗ്രൻ പ്രഹരം കിട്ടിയ അയാൾ നിലത്തേക്ക് തെറിച്ചു വീണു. അപ്പോഴേക്കും ആദ്യം അനന്തുവിനെ തല്ലിയ അയാൾ മുഖത്തെ ചോരയൊക്കെ കൈകൊണ്ട് തുടച്ചു മാറ്റി
💬 Comments
View all comments