Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
അവന് നേരെ അടിവച്ചടി വച്ചു നടന്നു.
അനന്തു പൊടുന്നനെ പുറകിലേക്ക് ആഞ്ഞു വായുവിൽ ഉയർന്നു അയാളുടെ കഴുത്തിനു നേരെ കാലു വീശി.കൂടം കൊണ്ടു അടി കിട്ടിയ പോലെ കഴുത്തൊടിഞ്ഞു അയാൾ നിലത്തേക്ക് വീണു.
വലിയ വായിൽ അയാൾ അലറി കരഞ്ഞുകൊണ്ട് നിലത്തു കിടന്ന് പിടച്ചുകൊണ്ടിരുന്നു.അയാളുടെ കടവായിലൂടെ കട്ട ചോര പുറത്തേക്കൊഴുകി.
അനന്തു പതുക്കെ അയാളുടെ അടുക്കലേക്ക് നടന്നു വന്നു
"എന്റെ കല്യാണിയെ നീ കൊല്ലുമല്ലെടാ നായെ"
രോഷത്തോടെ നിലത്തു കിടന്നു പിടയ്ക്കുന്ന അയാളുടെ കഴുത്ത് നോക്കി അവൻ ആഞ്ഞു ഒരു ചവിട്ടു കൂടി നൽകി. കഴുത്തിൽ ശക്തിയേറിയ താഡനമേറ്റതും അയാൾ ബോധരഹിതനായി.
അരിശം തീരാതെ അനന്തു വീണ്ടും വീണ്ടും അയാളുടെ ഒടിഞ്ഞ കഴുത്തിൽ ആഞ്ഞു ചവിട്ടിക്കൊണ്ടിരുന്നു. അയാൾ പ്രതികരിക്കാനാകാതെ മൂളിക്കൊണ്ട് നിസ്സഹായതയോടെ നിലത്തു കിടന്നു.
അനന്തുവിന്റെ പരാക്രമം കണ്ട് അവിടെ ചുറ്റും കൂടി നിന്നവർ ഭയന്ന് വിറച്ചു.അനന്തു മുരണ്ടുകൊണ്ട് അവരെ തുറിച്ചു നോക്കി.
എല്ലാവരും ഭയന്ന് പിറകിലേക്ക് പിന്മാറി. നിലത്തു അമർത്തി ചവിട്ടികൊണ്ട് അനന്തു നേരെ ബുള്ളറ്റിനു അരികിലേക്ക് പോയി. നിലത്തു വീണു കിടക്കുന്ന ബുള്ളറ്റ് അവൻ പൊക്കിയെടുത്തു.
അതിനു ശേഷം അതിൽ കയറിയിരുന്നു കിക്കർ ചവിട്ടി ഓൺ ആക്കി. ഉറക്കം വിട്ടെണീറ്റ അവന്റെ പടക്കുതിര മുക്രയിട്ടു കൊണ്ടു അവിടമാകെ പ്രകമ്പനം കൊള്ളിച്ചു.
ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടതും എല്ലാവരും ഭയന്ന് അനന്തുവിനെ നോക്കി. വണ്ടി മുന്നോട്ടെടുക്കാൻ തുനിഞ്ഞതും ഭിത്തിക്ക് സമീപമുള്ള എന്തിലോ അവന്റെ കണ്ണുകൾ തറഞ്ഞു.
അവൻ ആക്‌സിലേറ്ററിൽ രണ്ടു തിരി തിരിച്ച ശേഷം വണ്ടി ഓഫ് ചെയ്തു. അതിൽ നിന്നും ചാടിയിറങ്ങിയ അവൻ ആ
💬 Comments
View all comments