Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
ഇവിടുത്തെ ജനങ്ങൾ കഷ്ടതയോടെ ജീവിതം മുന്നോട്ടേക്ക് നീട്ടി. ആ സമയത്താണ് അങ്ങ് ഉത്തര ദേശത്ത് നിന്നും ഒരു സന്യാസി ഈ പ്രദേശത്തേക്ക് എത്തി ചേർന്നത്. ഇവിടുത്തെ ജനങ്ങളുടെ ദുരിതവും കഷ്ട്ടപാടും കണ്ട് അയാളുടെ മനസ് നീറി. തികച്ചു ദേവി ഭക്തനായ അയാൾ ഇവിടുത്തെ കാവിനുള്ളിൽ കയറി കൊടും തപസ് ചെയ്ത് പാർവതി ദേവിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ സമർപ്പണത്തിൽ സംപ്രീതയായ ദേവി ആവശ്യമുള്ള വരം ആവശ്യപ്പെട്ടു. അദ്ദേഹം ദേവിയുടെ ദുർഗാ രൂപമായ ആധിപരാശക്തിയെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. "
"എന്നിട്ടോ ദേവി ആ സന്യസിക്ക് ദർശനം നൽകിയോ ? "
അനന്തു ആകാംക്ഷയോടെ ചോദിച്ചു.
മാലതിയുടെ മടിയിൽ കിടന്നു ഇത്തരം കഥകൾ കേൾക്കാൻ അനന്തുവിന് എപ്പോഴും ഇഷ്ട്ടമായിരുന്നു.
"ദർശനം കൊടുത്തു കുട്ടി.. ആ സന്യാസിക്ക് ദേവി ദർശനം നൽകി.അയാളുടെ തപസ്സിൽ സംപ്രീതയായ ദേവി അദ്ദേഹത്തോട് ആവശ്യമുള്ള വരം ചോദിച്ചു കൊള്ളാൻ ആവശ്യപ്പെട്ടു.അപ്പോൾ ആ സന്യാസി ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപാടുകളും ദുരിതങ്ങളും ദേവിയോട് പങ്കു വച്ചു. എല്ലാം കേട്ടു കഴിഞ്ഞ ദേവി സന്യാസിക്ക് ദേവിയുടെ പള്ളിവാളും കാൽ ചിലമ്പും വരദാനമായി നൽകി. തുടർന്നു ഗ്രാമത്തിൽ ഒഴുകുന്ന പുഴയ്ക്ക് സമീപം ഒരു ക്ഷേത്രം പണിയാനും അതിൽ ഈ പള്ളിവാളും ചിലമ്പും പ്രതിഷ്ഠിക്കാനും നിർദ്ദേശിച്ചു. ഗോത്രത്തിൽ നിന്നും രണ്ടു യുവാക്കളെ തിരഞ്ഞെടുത്ത് പൂജാരികളായി നിർത്താനും ഉപദേശിച്ചു.ഈ പള്ളി വാളിന്റെയും ചിലമ്പിന്റെയും പൂർണ ഉത്തരവാദിത്തം പൂജാരിമാർക്ക് ആയിരിക്കുമെന്നും അവർക്ക് എപ്പോഴും ദേവിയുടെ ശക്തിയുടെ ഒരംശം കൂടെ ഉണ്ടാകുമെന്ന വരവും നൽകി. ആ അംശം കൂടെ ഉള്ള കാലത്തോളം അവർക്ക് സമ്പദ് സമൃദ്ധിയും ഐശ്വര്യവും
💬 Comments
View all comments