0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 2.5K

മാത്രം എനിക്ക് അങ്ങനൊരു സങ്കീർണ്ണത നേരിടേണ്ടി വരില്ലെന്നും അവർ പറഞ്ഞു തന്നു. പക്ഷെ എന്നെ അത്ഭുതപെടുത്തിയത് എന്താണെന്ന് വച്ചാൽ ആ നാഗ സന്യാസിനിയും അവരുടെ പൂർവികരും നൂറ്റാണ്ടുകളായി കൈ മാറി പോരുന്ന ഒരു അപൂർവ നിധിയാണത്. ഈ ലോകത്ത് ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന അപൂർവ നിധി. "

"അമ്മാവാ എന്താണ് ആ നിധി?  എനിക്ക് ഒന്നും മനസിലാവുന്നില്ല"

ജയശങ്കർ തല ചൊറിഞ്ഞുകൊണ്ട് അയാളെ
നോക്കി.

"ജയാ ആ നിധി അവർ തലമുറകളായി കൈമാറ്റം ചെയ്യുന്നതിന് ഒറ്റ കാരണമേ ഉള്ളൂ,  അവരുടെ വംശത്തിൽ പെട്ട ഒരാളുടെ പുനർജന്മം വൈകാതെ ഉണ്ടാകുമെന്നും സമയം ആഗതമാകുമ്പോൾ ആ പുനർജന്മധാരി അവരെ തേടി ചെല്ലുമെന്നുമാണ് അവർ ഇപ്പോഴും വിശ്വസിക്കുന്നത് "

"എന്തിനായിരിക്കും അവർ ഇപ്പോഴും അയാൾക്ക് വേണ്ടി കാത്തിരിക്കുന്നത്? എന്തായിരുന്നു അയാളുടെ പഴയ ജന്മം? ആ നിധി കൊണ്ട് അയാൾക്ക് എന്താണ് വേണ്ടത്? "

ചോദ്യങ്ങൾ നിരത്തിക്കൊണ്ട് ജയശങ്കർ കിതപ്പോടെ അമ്മാവനെ നോക്കി.

"എനിക്ക് കൂടുതലായി ഒന്നുമറിയില്ല മകനേ.. പക്ഷെ ഒന്ന് മാത്രം അറിയാം. പണ്ട് കാലത്ത് ജീവിച്ചിരുന്ന അഥർവ്വൻ എന്ന യോദ്ധാവിന്റെ പുനർജന്മിക്ക് വേണ്ടിയാണ് അവർ തലമുറകളായി കാത്തിരിക്കുന്നതെന്ന്.. ആ നിധി അയാൾക്ക് കൈമാറാനാണ് കാത്തു വച്ചിരിക്കുന്നതും... "

"കേട്ടിട്ട് ഒരുമാതിരി പഴങ്കഥ പോലെയുണ്ട്. ഇതൊക്കെ ഈ കാലത്ത് നടക്കുമോ അമ്മാവാ"

ജയശങ്കറിന്റെ ചോദ്യം കേട്ടതും പുച്ഛത്തോടെ രുദ്രൻ തിരുമേനി തന്റെ മരു മകനെ നോക്കി.

"എന്റെ ദുർ മന്ത്രവാദത്തിൽ നിനക്ക് വിശ്വാസമുണ്ടോ ജയാ"

"ഉണ്ട് അമ്മാവാ ഉറപ്പായിട്ടും.. ഞാൻ അത് എത്രയോ തവണ നേരിട്ട് കണ്ടിരിക്കുന്നു"

ബഹുമാനത്തോടെ ജയ

💬 Comments

View all comments