0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 2.5K

ശങ്കർ തല കുനിച്ചു.

"ഹ്മ്മ് നല്ലത് തന്നെ ജയാ.. ഇപ്പോൾ കാമ പൂവോ അഥർവ്വനോ അല്ല നമ്മുടെ വിഷയം. ദക്ഷിണ മോളിൽ നിന്നു ഉത്ഭവിച്ച ആ കാമപൂവിന്റെ ഗന്ധം അതെവിടുന്ന് മോൾക്ക് കിട്ടി?  ഇനി ആ നാഗ സന്യാസി പറഞ്ഞ പോലെ ആ പുനർജ്ജന്മം നേരത്തെ നടന്നിട്ടുണ്ടാകുമോ?  ആ പുനർജ്ജന്മം കൈ വരിച്ച ആളുമായി ദക്ഷ മോൾക്ക് എന്തേലും ബന്ധമുണ്ടോ?  "

ചിന്തകൾ കൊണ്ട് സങ്കീർണ്ണമായ മനസുമായി രുദ്രൻ തിരുമേനി കവടി നിരത്തിയ പാലകയിലേക്ക് കണ്ണും നട്ടിരുന്നു.

ജയശങ്കർ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മാവനെ നോക്കി നിന്നു.അല്പ സമയം കഴിഞ്ഞതും രുദ്രൻ തിരുമേനി തലയുയർത്തു അയാളെ നോക്കി.

അമ്മാവന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു ജയശങ്കർ ഭയത്തോടെ അദ്ദേഹത്തെ നോക്കി.

"ജയാ നമ്മുടെ നാട്ടിലും ദേശത്തും പുതിയതായി ആരേലും കുടിയേറിയോ അല്ലാതെയോ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. നാടിന്റെ മുക്കും മൂലയും അന്വേഷിക്കണം. അതുപോലെ ഇന്ന് അമ്പലത്തിൽ ആരൊക്കെ പുതിയതായി വന്നിട്ടുള്ളതെന്നും അന്വേഷിക്കണം. ഇന്ന് വൈകുന്നേരത്തിനുള്ളിൽ എനിക്ക് വിവരം കിട്ടണം. ഞാൻ പറഞ്ഞത് മനസിലായോ? "

"മനസിലായി അമ്മാവാ..ഇപ്പൊ തന്നെ വിളിച്ചു അന്വേഷിക്കാം. "

"ഹ്മ്മ്.. നീ പൊക്കോളൂ.. ഞാൻ അല്പ നേരം എന്റെ ചാത്തന്മാരെ പ്രീതിപ്പെടുത്താൻ നോക്കട്ടെ.. അപ്പോൾ എനിക്ക് എന്തേലും ഉത്തരം ലഭിക്കും.. തീർച്ച "

രുദ്രൻ തിരുമേനി പറയുന്നത് കേട്ട് ജയശങ്കർ തലയാട്ടി. അതിനു ശേഷം വാതിൽ തുറന്നു വെളിയിലേക്കിറങ്ങി. വാതിൽ പതുക്കെ ചാരി വച്ച ശേഷം അയാൾ നേരെ മുറിയിലേക്ക് നടന്നു.

പൂജാമുറിയിൽ ഇരുന്ന രുദ്രൻ തിരുമേനി മിഴികൾ പൂട്ടി വച്ചു ധ്യാനാവസ്ഥയിലേക്ക്

💬 Comments

View all comments