Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
ഡയറിയിൽ കാണുന്നത് അരുണിമ അല്ലെന്നും അത് ദേവൻ അമ്മാവന്റെ കാമുകി ആയിരുന്ന കല്യാണിയും ആണെന്ന്..
പക്ഷെ എന്തുകൊണ്ട് ആരും കല്യാണിയെ കുറിച്ച് പറഞ്ഞു തന്നിട്ടില്ലാത്തത് എന്നോർത്ത് അവൻ തല പുകച്ചു.
ദേവൻ അമ്മാവനെ ഒരുപാട് സ്നേഹിക്കുന്ന ലക്ഷ്മിയാന്റിയെ കുറിച്ച് മാത്രേ എല്ലാവർക്കും ഒരുപാട് പറയാനുള്ളൂ..
എന്ത്കൊണ്ട് ആരും കല്യാണിയെ കുറിച്ച് പറയുന്നില്ല? ആർക്കും അവളെ കുറിച്ച് അറിയില്ലേ? ഇനി അങ്ങനെ അഭിനയിക്കുന്നതാണോ?
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസിലൂടെ കടന്നു പോയി.എല്ലാറ്റിലുമുപരി ദേവൻ അമ്മാവന്റെ മുഖം തനിക്കും കല്യാണിയുടെ മുഖം അരുണിമയ്ക്കും എങ്ങനെ കിട്ടിയെന്നു ഓർത്ത് അവൻ അതിശയത്തോടെ തലക്ക് കൈ വച്ചു.
പണ്ടത്തെ നാടോടി കഥകളിൽ കേട്ട പോലത്തെ നിഗൂഢതയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു അവൻ ചിന്തിച്ചു.
ഡയറിയിൽ ദേവൻ കുറിച്ചിട്ട മുത്തുമണിയെ കാണുന്നത് വരെയുള്ള രംഗം വായിച്ചു മനസിൽ കാണുകയായിരുന്നു അനന്തു.
എല്ലാം കഴിഞ്ഞതും അവൻ സ്തബ്ധനായി നിന്നു. ഈ രംഗങ്ങളൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചിരുന്നത് അവന്റെ ഓർമയിൽ വന്നു.
അതുപോലെ ആദ്യമായി ഈ ഡയറിൽ ആ ചിത്രം കാണുമ്പോൾ അത് പൂർണ്ണമായ ചിത്രമായിരുന്നില്ല എന്നും ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു.
അവ്യക്തമായിരുന്ന ആ മുഖം തന്റെ വായനക്ക് ശേഷം മറ നീക്കി പുറത്തേക്ക് വന്നിരിക്കുന്നു.
അനന്തു തന്റെ മുൻപിൽ സംഭവിക്കുന്നത് വിശ്വസിക്കാനാവാതെ താടിക്ക് കൈ കൊടുത്തിരുന്നു.
ഇത്രയും നാൾ ഡയറിയിൽ വായിച്ച കാര്യങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചപ്പോൾ അതൊന്നും ഓർക്കാതെ ഒരു പൊട്ടനെ പോലെ നടന്നുവെന്നോർത്ത് അവന് തന്നോട് തന്നെ പുച്ഛം തോന്നി.
ഇന്ന് തന്നെ ഒറ്റയിരുപ്പിനു ഡയറി വായിച്ചു തീർക്കാൻ അനന്തു തീരുമാനിച്ചു.സങ്കോചത്തോടെ അവൻ ഡയറിയിലേക്ക് മുഖം പൂഴ്ത്തി.
••••••••••••
അച്ഛനെയും കൊണ്ട് ജീപ്പിൽ മനയിലേക്ക് തിരിച്ചു വരുമ്പോൾ ദേവൻ ആകെ ചിന്തിതനായിരുന്നു.
കല്യാണിയെ പോലെ തന്നെ കാണാൻ ഉള്ള ആ പെൺകുട്ടി, മുത്തുമണി എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ ആളെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു ദേവൻ.
തനിക്ക് ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നതെന്നോർത്തുള്ള ചിന്തകൾ അവന്റെ തലക്ക് ചൂട് പിടിപ്പിച്ചു.
ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ദേവന്റെ ഞരക്കം കണ്ടു ശങ്കരൻ അവന് നേരെ
💬 Comments
View all comments