0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1253

മുഖം തിരിച്ചു നോക്കി.

"എന്താടാ പറ്റിയേ നിനക്ക്? "

"ഒന്നുമില്ലച്ഛ.... "

"ഹാ നിനക്ക് കുഴപ്പമില്ലലോ അല്ലേ ? "

ശങ്കരൻ വാത്സല്യത്തോടെ അവനോട് ചോദിച്ചു.

"ഇല്ലച്‌ഛാ എനിക്ക് കുഴപ്പമൊന്നുമില്ല.. "

"ഹ്മ്മ്... എങ്കിൽ നീ വണ്ടി നേരെ ഓടിക്ക്.. വീട്ടിൽ ചെന്നിട്ട് എനിക്ക് പണിക്കാർക്ക് പൈസ കൊടുക്കാനുള്ളതാ  "

ശങ്കരൻ ഒന്നിരുത്തി മൂളി.

"ശരിയഛാ... "

ഗിയർ മാറ്റി ദേവൻ ജീപ്പ് കത്തിച്ചു വിട്ടു.

വൈകാതെ അവർ മനയിലേക്ക് എത്തിച്ചേർന്നു. ശങ്കരനെ മനയിൽ ഇറക്കി വിട്ട ശേഷം ജീപ്പ് അവിടെ വച്ചു ദേവൻ ബുള്ളറ്റ് എടുത്ത് കല്യാണിയുടെ വീട് ലക്ഷ്യമാക്കി പറന്നു.

തന്നെ വല്ലാതെ കൊതിപ്പിക്കുന്ന പൂച്ചക്കണ്ണുകൾ വീണ്ടും കാണുവാൻ അവനു വല്ലാതെ കൊതിയായി.

ധൃതിയിൽ അവൾക്ക് സമീപം എത്തിച്ചേരാൻ അവൻ വെപ്രാളപ്പെട്ടു. കുറെ ദൂരം ജീപ്പ് ഓടിയ ശേഷം കഴിഞ്ഞ ദിവസം അവളുടെ കൂടെ വന്ന ഓർമയിൽ അവൻ ആ വലിയ പാടത്തിന്റെ കരയിലെത്തി.

ബുള്ളറ്റ് ഒതുക്കി വച്ചു മിററിൽ നോക്കി മുടി പതുക്കെ ഒതുക്കി വച്ചു താടിയിലൂടെ ഒന്നുഴിഞ്ഞു കൊണ്ട് ദേവൻ മുന്നോട്ട് നടന്നു.

റോഡിൽ നിന്നും  പാട വരമ്പിലൂടെ അവൻ പതിയെ നടന്നു. എത്രയും പെട്ടെന്നു അവിടെ എത്തിച്ചേരാൻ അവന്റെ മനസ് വെമ്പുകയായിരുന്നു.

വരമ്പിലൂടെ നടന്നു അവൻ ചെറിയ കയറ്റം കയറി അവളുടെ വീടിനു മുന്പിലേക്കെത്തി.മുറ്റത്ത് വലിയൊരു കച്ചിത്തുറു കൂട്ടി വച്ചത് ദേവൻ ശ്രദ്ധിച്ചു.

അതിനു തൊട്ട് പുറകിലായുള്ള തൊഴുത്തും അതിൽ നിന്നുയരുന്ന പശുവിന്റെ അമറലും മുറ്റത്ത് കൂടി ഓടി നടക്കുന്ന ക്ടാവും കോഴികളും ഒക്കെ കൊണ്ട് അവിടാകമാനം സംഭവ ബഹുലമായിരുന്നു.

കോഴികൾക്ക് തീറ്റ ഇട്ടു കൊടുത്തുകൊണ്ടിരുന്ന കല്യാണിയുടെ അച്ഛനും അമ്മയും ദേവനെ കണ്ടു ബഹുമാനം നിറഞ്ഞ വെപ്രാളത്തോടെ കയ്യിൽ വച്ചിരുന്ന പറ നിലത്തേക്കിട്ട് അവന് സമീപത്തേക്ക് ഓടി  നിന്നു.

അവനെ നോക്കി അവർ കൈകൂപ്പി വണങ്ങി. ദേവൻ അവരെ അത് ചെയ്യുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തി.

അവരുടെ കൂപ്പു കൈകളെ അവൻ  ബലമായി താഴ്ത്തി വച്ചു.

"അയ്യോ അച്ഛാ അമ്മേ അങ്ങനൊന്നും ചെയ്യരുത് കേട്ടോ  "

ദേവൻ വിനയത്തോടെ പറഞ്ഞു

"അങ്ങുന്നേ ഞങ്ങളെ

💬 Comments

View all comments