Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
അത്രയും അടുത്ത് പെരുമാറിയാൽ എന്തേലും കുഴപ്പങ്ങൾ ഉണ്ടാകുമെന്ന ചിന്ത അവളുടെ മനസിനെ പിന്നോട്ടേക്ക് വലിച്ചു.
അവൾ ഒരടി പുറകിലേക്ക് മാറി നിന്നു അവനെ ബഹുമാനത്തോടെ നോക്കി.ദേവൻഅപ്പോൾ അവളെ ആപാദ ചൂഢം നോക്കി കാണുകയായിരുന്നു.
മുഷിഞ്ഞ ബ്ലൗസും നിറം മങ്ങിയ പാവാടയും അവളുടെ ഭംഗിക്ക് ഒരു കുറവും വരുത്തുന്നില്ലെന്നു അവൻ ഓർത്തു.
കഴുത്തിൽ ചുറ്റിയിരിക്കുന്ന കറുത്ത ചരടും കാലിലെ വെള്ളി കൊലുസും ഒക്കെ വല്ലാത്തൊരു ഭംഗി അവൾക്ക് സമ്മാനിക്കുന്ന പോലെ അവന് തോന്നി.
എന്ത് ചെയ്താലും ഈ പെണ്ണിന്റെ സൗന്ദര്യത്തിനു ഒരു മാറ്റവുമില്ലെന്നു മനസിൽ ആത്മഗതം പറഞ്ഞു കൊണ്ട് അവളുടെ കയ്യിലേക്ക് അവൻ പാളി നോക്കി.
"കൈക്ക് വേദന കുറവുണ്ടോ? ഇപ്പൊ എങ്ങനുണ്ട്? "
ദേവന്റെ ചോദ്യം കേട്ടതും കല്യാണി നിന്നു പരുങ്ങി.എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ കുഴങ്ങി.തന്റെ പാവാട തുമ്പിൽ അവൾ കൈ ചുറ്റി വച്ചു.
"എന്താ അവിടെ ഒരു കള്ളത്തരം.. "
ദേവൻ സംശയത്തോടെ അവളെ തുറിച്ചു നോക്കി.
കല്യാണി ഭയത്തോടെ അവിടെ നിന്നു. എന്ത് ചെയ്യണമെന്നോർത്തു അവൾ വെപ്രാളപ്പെട്ടു
"കല്യാണി നിന്റെ കൈ ഇങ്ങോട്ട് കാണിക്ക്, എന്താ അതിൽ? "
"ഒന്നുമില്ല അങ്ങുന്നേ "
കല്യാണി ചുമൽകൂച്ചിക്കൊണ്ട് പറഞ്ഞു.
"കൈ കാണിക്കാനല്ലേ പറഞ്ഞത് "
ശബ്ദത്തിൽ കടുപ്പം വരുത്തി ഗൗരവത്തോടെ ദേവൻ ചോദിച്ചതും അവൾ അവിടെ നിന്നും വെട്ടി വിറച്ചു.
ശരീരമാകെ വിയർപ്പിനാൽ കുതിർന്നു.വിറയ്ക്കുന്ന കൈകൾ അവന് നേരെ അവൾ നീട്ടി.
അത് കണ്ടതും ദേവൻ അവളെ നോക്കി കണ്ണുരുട്ടി. കല്യാണി അതും കൂടി കണ്ടതോടെ കരച്ചിലിന്റെ വക്കിലെത്തി.
അവളുടെ അധരങ്ങൾ വിറച്ചു.കണ്ണുകൾ നിറഞ്ഞു.
"ഈ വയ്യാത്ത കൈയും വച്ചു എന്ത് പണിയിൽ ആയിരുന്നു? അടങ്ങി ഇരിക്കണമെന്ന് നിനക്ക് അറിഞ്ഞുടെ കല്യാണി? കണ്ടില്ലേ കൈ മൊത്തം വെള്ളം പറ്റി പിടിച്ചിരിക്കുന്നത്? ഇങ്ങനെ വെള്ളത്തിൽ കളിച്ചാൽ അതിൽ കെട്ടി വച്ച മരുന്നൊക്കെ പോകില്ലേ? കുറച്ചെങ്കിലും ബോധം വേണ്ടേ നിനക്ക്? "
ദേവൻ അവൾക്ക് നേരെ പൊട്ടി ത്തെറിച്ചു.
കല്യാണിയുടെ ഈ നിസ്സംഗതാ ഭാവം കണ്ടു ദേഷ്യം അടക്കാനാവാതെ അവൻ മുഷ്ടി ചുരുട്ടി വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു.
ആ
💬 Comments
View all comments