0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1256

ശബ്ദം കൂടി കേട്ടതോടെ നിയന്ത്രണം വിട്ട് കല്യാണി പൊട്ടിക്കരയുവാൻ തുടങ്ങി.കണ്ണുകളിൽ നിന്നും വെള്ളം കുടുകുടാ ഒഴുകി തുടങ്ങിയിരുന്നു.

വായ് പൊത്തി പിടിച്ചു ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ കല്യാണി കഷ്ട്ടപെട്ടു. അവളിൽ നിന്നും പൊഴിഞ്ഞ ഞരക്കവും ഞെരുങ്ങലും കേട്ടതും ദേവൻ സങ്കടത്തോടെ അവളെ നോക്കി.

ദേവൻ ചീത്ത പറഞ്ഞതിൽ സങ്കടം സഹിക്കാനാവാതെ കല്യാണി മുഖം പൊത്തി കരഞ്ഞു കൊണ്ടേയിരുന്നു.

അവൾക്ക് അവനിൽ നിന്നും ഉതിർന്ന കോപം നിറഞ്ഞ വാക്കുകൾ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ദേവൻ അവളെ ചീത്ത പറഞ്ഞ നിമിഷത്തെ മനസിൽ പഴിച്ചുകൊണ്ട് കല്യാണിയെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു.

പക്ഷെ അവന് അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.

ദേവൻ അടുത്തേക്ക് വന്നു കല്യാണിയുടെ ചുമലിൽ കൈ വച്ചു. കല്യാണി വിതുമ്പലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

ദേവൻ ദുഖത്താൽ പിടയുന്ന മനസോടെ അവളെ ചേർത്തു പിടിച്ചു.കല്യാണി ദേവന്റെ ഇടം നെഞ്ചിൽ മുഖം പൂഴ്ത്തി വച്ചു.

അല്പ നേരം അങ്ങനെ നിന്നതും അവളുടെ കരച്ചിലിന്റെ തോതിന് നേരിയ ശമനം വന്നുവെന്നു അവന് തോന്നി.ദേവൻ അവളുടെ കാതിനു സമീപത്തേക്ക് അവന്റെ ചുണ്ടുകൾ എത്തിച്ചുകൊണ്ടു പറഞ്ഞു.

"എന്നോട് ക്ഷമിക്ക് കല്യാണി.. ഞാൻ മാപ്പ് ചോദിക്കുവാട്ടോ "

ദേവന്റെ ഇമ്പമുള്ള ശബ്ദം കാതിൽ പതിഞ്ഞതും മനസിലേക്ക് മഞ്ഞു പെയ്യുന്ന പ്രതീതി ആയിരുന്നു അവൾക്ക്.

പൊടുന്നനെ അവൾ അവനിൽ നിന്നും കുതറി മാറി പുറകിലേക്ക് നിന്നുകൊണ്ട്  കിതച്ചു കൊണ്ടിരുന്നു. കണ്ണുനീർ ചാലുപോലെ ഒഴുകിയ വഴികൾ അവളുടെ കവിളുകളിൽ അവന് തെളിഞ്ഞു കാണാമായിരുന്നു.

കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് കല്യാണി അവനെ ഉറ്റു നോക്കി. എങ്കിലും ആ നീല കണ്ണുകളിലേക്ക് നോക്കിയിരിക്കുവാനുള്ള ത്രാണി അവൾക്ക് ഉണ്ടായിരുന്നില്ല.

എന്നാൽ ആ നീല കണ്ണുകളിൽ പൊട്ടി വിരിയുന്ന പ്രണയത്തിന്റെ ലാഞ്ഛന അവൾക്ക് ഒറ്റ നോട്ടത്തിൽ മനസിലായി.അവൾ നേരിയ നാണത്തോടെ മുഖം കുനിച്ചു.

"അങ്ങുന്നേ എന്നോട് ക്ഷമിക്കണേ.. അറിയാതെ കെട്ടി പിടിച്ചു പോയതാ "

ദേവൻ കല്യാണിയുടെ ക്ഷമ പറച്ചിൽ ഉള്ളിൽ ചിരിയോടെ കേട്ടിരുന്നു. അവളുടെ മുഖത്തു വിരിഞ്ഞു വന്ന കുഞ്ഞു നാണം അവൻ അത്ഭുതത്തോടെ നോക്കി നിന്നു.

തന്നോട് അവൾക്ക് ചെറിയൊരു അടുപ്പം തോന്നി തുടങ്ങിയെന്നു

💬 Comments

View all comments