Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
അറിയാതെ അവൾ കുഴങ്ങി.തന്റെ പാവാട തുമ്പിൽ അവൾ കൈ ചുറ്റി വച്ചു.
"എന്താ അവിടെ ഒരു കള്ളത്തരം.. "
ദേവൻ സംശയത്തോടെ അവളെ തുറിച്ചു നോക്കി.
കല്യാണി ഭയത്തോടെ അവിടെ നിന്നു. എന്ത് ചെയ്യണമെന്നോർത്തു അവൾ വെപ്രാളപ്പെട്ടു
"കല്യാണി നിന്റെ കൈ ഇങ്ങോട്ട് കാണിക്ക്, എന്താ അതിൽ? "
"ഒന്നുമില്ല അങ്ങുന്നേ "
കല്യാണി ചുമൽകൂച്ചിക്കൊണ്ട് പറഞ്ഞു.
"കൈ കാണിക്കാനല്ലേ പറഞ്ഞത് "
ശബ്ദത്തിൽ കടുപ്പം വരുത്തി ഗൗരവത്തോടെ ദേവൻ ചോദിച്ചതും അവൾ അവിടെ നിന്നും വെട്ടി വിറച്ചു.
ശരീരമാകെ വിയർപ്പിനാൽ കുതിർന്നു.വിറയ്ക്കുന്ന കൈകൾ അവന് നേരെ അവൾ നീട്ടി.
അത് കണ്ടതും ദേവൻ അവളെ നോക്കി കണ്ണുരുട്ടി. കല്യാണി അതും കൂടി കണ്ടതോടെ കരച്ചിലിന്റെ വക്കിലെത്തി.
അവളുടെ അധരങ്ങൾ വിറച്ചു.കണ്ണുകൾ നിറഞ്ഞു.
"ഈ വയ്യാത്ത കൈയും വച്ചു എന്ത് പണിയിൽ ആയിരുന്നു? അടങ്ങി ഇരിക്കണമെന്ന് നിനക്ക് അറിഞ്ഞുടെ കല്യാണി? കണ്ടില്ലേ കൈ മൊത്തം വെള്ളം പറ്റി പിടിച്ചിരിക്കുന്നത്? ഇങ്ങനെ വെള്ളത്തിൽ കളിച്ചാൽ അതിൽ കെട്ടി വച്ച മരുന്നൊക്കെ പോകില്ലേ? കുറച്ചെങ്കിലും ബോധം വേണ്ടേ നിനക്ക്? "
ദേവൻ അവൾക്ക് നേരെ പൊട്ടി ത്തെറിച്ചു.
കല്യാണിയുടെ ഈ നിസ്സംഗതാ ഭാവം കണ്ടു ദേഷ്യം അടക്കാനാവാതെ അവൻ മുഷ്ടി ചുരുട്ടി വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു.
ആ ശബ്ദം കൂടി കേട്ടതോടെ നിയന്ത്രണം വിട്ട് കല്യാണി പൊട്ടിക്കരയുവാൻ തുടങ്ങി.കണ്ണുകളിൽ നിന്നും വെള്ളം കുടുകുടാ ഒഴുകി തുടങ്ങിയിരുന്നു.
വായ് പൊത്തി പിടിച്ചു ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ കല്യാണി കഷ്ട്ടപെട്ടു. അവളിൽ നിന്നും പൊഴിഞ്ഞ ഞരക്കവും ഞെരുങ്ങലും കേട്ടതും ദേവൻ സങ്കടത്തോടെ അവളെ നോക്കി.
ദേവൻ ചീത്ത പറഞ്ഞതിൽ സങ്കടം സഹിക്കാനാവാതെ കല്യാണി മുഖം പൊത്തി കരഞ്ഞു കൊണ്ടേയിരുന്നു.
അവൾക്ക് അവനിൽ നിന്നും ഉതിർന്ന കോപം നിറഞ്ഞ വാക്കുകൾ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ദേവൻ അവളെ ചീത്ത പറഞ്ഞ നിമിഷത്തെ
💬 Comments
View all comments