0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 2.5K

മുന്നോട്ട് നടന്നു.

റോഡിൽ നിന്നും  പാട വരമ്പിലൂടെ അവൻ പതിയെ നടന്നു. എത്രയും പെട്ടെന്നു അവിടെ എത്തിച്ചേരാൻ അവന്റെ മനസ് വെമ്പുകയായിരുന്നു.

വരമ്പിലൂടെ നടന്നു അവൻ ചെറിയ കയറ്റം കയറി അവളുടെ വീടിനു മുന്പിലേക്കെത്തി.മുറ്റത്ത് വലിയൊരു കച്ചിത്തുറു കൂട്ടി വച്ചത് ദേവൻ ശ്രദ്ധിച്ചു.

അതിനു തൊട്ട് പുറകിലായുള്ള തൊഴുത്തും അതിൽ നിന്നുയരുന്ന പശുവിന്റെ അമറലും മുറ്റത്ത് കൂടി ഓടി നടക്കുന്ന ക്ടാവും കോഴികളും ഒക്കെ കൊണ്ട് അവിടാകമാനം സംഭവ ബഹുലമായിരുന്നു.

കോഴികൾക്ക് തീറ്റ ഇട്ടു കൊടുത്തുകൊണ്ടിരുന്ന കല്യാണിയുടെ അച്ഛനും അമ്മയും ദേവനെ കണ്ടു ബഹുമാനം നിറഞ്ഞ വെപ്രാളത്തോടെ കയ്യിൽ വച്ചിരുന്ന പറ നിലത്തേക്കിട്ട് അവന് സമീപത്തേക്ക് ഓടി  നിന്നു.

അവനെ നോക്കി അവർ കൈകൂപ്പി വണങ്ങി. ദേവൻ അവരെ അത് ചെയ്യുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തി.

അവരുടെ കൂപ്പു കൈകളെ അവൻ  ബലമായി താഴ്ത്തി വച്ചു.

"അയ്യോ അച്ഛാ അമ്മേ അങ്ങനൊന്നും ചെയ്യരുത് കേട്ടോ  "

ദേവൻ വിനയത്തോടെ പറഞ്ഞു

"അങ്ങുന്നേ ഞങ്ങളെ അങ്ങനെ വിളിച്ചു കേക്കണത് തന്നെ കോടി പുണ്യമാന്ന്.. പക്ഷെ ആരേലും കേട്ടാൽ..."

ഭയത്തോടെ കല്യാണിയുടെ അച്ഛൻ ചുറ്റുപാടും നോക്കി കൊണ്ട് പറഞ്ഞൊപ്പിച്ചു.

"അതിനിപ്പോ എന്താ കുഴപ്പം..കല്യാണിയുടെ അച്ഛനും അമ്മയും എനിക്കും അച്ഛനും അമ്മയെയും പോലെ തന്നാ.. അതുകൊണ്ട് ഞാൻ അങ്ങനെയേ വിളിക്കൂ "

"അങ്ങുന്നിന്റെ ഇഷ്ട്ടം  "

കല്യാണിയുടെ അച്ഛൻ സന്തോഷത്തോടെ ദേവനെ നോക്കി.

ശങ്കരൻ അങ്ങുന്നിന്റെ മോൻ ഈ ചേറിൽ പണിയെടുക്കുന്നവനെ അച്ഛാ എന്ന് വിളിച്ചതിന്റെ ആത്മ ഹർഷത്തിലായിരുന്നു അദ്ദേഹം.

അയാൾ അഭിമാനത്തോടെ ഭാര്യയെ ഉറ്റു നോക്കി. അവർ അത്യധികം സന്തോഷത്തോടെ അയാളെ

💬 Comments

View all comments