Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
കൈകളിൽ പറ്റി പിടിച്ചിരിക്കുന്ന ജല കണികകളും മൂക്കിൻ തുമ്പിലും മേൽച്ചുണ്ടിലും ഒട്ടി പിടിച്ചു കിടക്കുന്ന വിയർപ്പ് തുള്ളികളും ദേവനെ വല്ലാതെ ഹരം കൊള്ളിച്ചു.
ആ വിയർപ്പ് തുള്ളികൾ നാവുകൊണ്ട് പതിയെ ഒപ്പിയെടുക്കാൻ അവന്റെ മനസ് വെമ്പൽ കൊണ്ടു.ദേവൻ സംയമനം വീണ്ടെടുത്ത് അവളുടെ പൂച്ചക്കണ്ണുകളിലേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചു വച്ചു.
"ഇങ്ങോട്ട് വാ....."
ദേവൻ അവളെ കൈകാട്ടി വിളിച്ചു. കല്യാണി അല്പം പരിഭ്രമത്തോടെ ദേവനെ നോക്കി. പോകണോ വേണ്ടയോ എന്നോർത്ത് അവളുടെ മനസ് കൊടൂരമായ ആലോചനയിൽ ഏർപ്പെട്ടു.
"ഇങ്ങോട്ട് വരാൻ "
ദേവൻ ശബ്ദത്തിനു അല്പം കാഠിന്യം കൊടുത്തുകൊണ്ട് അവളെ വിളിച്ചു.
കല്യാണി ദേവന്റെ മുഖത്തെ ഗൗരവം കണ്ടു സംഭ്രമത്തോടെ അവന്റെ അടുത്തേക്ക് അടിവച്ചടി വച്ചു നടന്നടുത്തു.
ദേവന്റെ മുൻപിൽ ധൈര്യത്തിനായി പാവാടയിൽ മുറുകെ പിടിച്ചു കൊണ്ട് പിടയുന്ന മനസുമായി കല്യാണി നിന്നു. ദേവൻ എന്താണ് ചെയ്യാൻ പോകുന്നതെന്നോർത്തു അവൾ ഭയത്തോടെ നിന്നു.
കൈ കാലുകളിലെ വിറയൽ കാരണം തളർന്നു പോകുമോ എന്ന് വരെ അവൾ സംശയിച്ചു.എങ്കിലും അവൾ ദേവനു മുൻപിൽ ബദ്ധപ്പെട്ടു പിടിച്ചു നിന്നു.
കല്യാണിയുടെ പകപ്പ് കണ്ടു ദേവൻ ചിരിയോടെ നിന്നു.അവൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് പതിയെ മീശ പിരിച്ചു.
അതും കൂടി കണ്ടതോടെ കല്യാണി പേടിച്ചു ബോധം കെട്ടു വീഴുമെന്ന അവസ്ഥയിലായി.ദേവൻ പതുക്കെ കല്യാണിയുടെ മുൻപിലേക്ക് നീങ്ങി നിന്നു.
ഇടം കൈകൊണ്ട് അവളുടെ ഇടുപ്പിലൂടെ ചുറ്റിയെടുത്ത് അവനിലേക്ക് ചേർത്തു നിർത്തി. കല്യാണി ശ്വാസം നിലച്ച പോലെ കണ്ണുകൾ പുറത്തേക്കുന്തി ഒരു പ്രതിമ കണക്കെ നിന്നു.
ദേവൻ ഒരു കള്ള ചിരിയോടെ കല്യാണിയുടെ മേൽച്ചുണ്ടിൽ പറ്റി പിടിച്ചിരിക്കുന്ന വിയർപ്പ് കണങ്ങൾ പതിയെ വിരൽകൊണ്ട് തുടച്ചു മാറ്റി.
അതിന് ശേഷം അവളുടെ മൂക്കിൻ തുമ്പിൽ ഒട്ടി പിടിച്ചു കിടക്കുന്ന വിയർപ്പ് തുള്ളികൾ പതുക്കെ ഒപ്പിയെടുത്തു.
അവ വിട്ടു പോരാൻ താല്പര്യമില്ലാത്ത മട്ടിൽ അവളെ
💬 Comments
View all comments