0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1261

ഒട്ടി പിടിച്ചു കിടക്കാൻ വൃഥാ ഒരു ശ്രമം നടത്തി.

ഈ ഇളം മേനിയിൽ ഞാനല്ലാതെ വേറൊന്നും ചേർന്നു കിടക്കേണ്ട അതെന്റെ അഹങ്കാരമാണെന്ന ധ്വനിയോടെ അവൻ അവളുടെ മുഖത്തെ ജല കണങ്ങളെ പതുക്കെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.

ഈ സമയത്തിനോടകം കല്യാണി കണ്ണുകൾ മുറുകെ പൂട്ടി വച്ചിരുന്നു. പേടി കൊണ്ട് അവളുടെ ശംഖഴകുള്ള കഴുത്തിലൂടെ ഉമിനീരിറങ്ങി പോകുന്ന കാഴ്ച അവൻ വികാര വായ്പോടെ കണ്ടു നിന്നു.

കല്യാണിയുടെ വിറയ്ക്കുന്ന അധരങ്ങൾ കണ്ടതും ദേവൻ എല്ലാം മറന്നു അതിൽ മുത്തമിടാൻ മുഖം അടുപ്പിച്ചു. പൊടുന്നനെ ആരോ വിലക്കിയ പോലെ അവൻ മുഖം വെട്ടിച്ചു.

കല്യാണിയെ പതുക്കെ അവൻ കരവലയത്തിനുള്ളിൽ നിന്നും മോചിപ്പിച്ചു. വേറൊന്നും ഉരിയാടാതെ അവൻ പുറം തിരിഞ്ഞു വീടിനു വെളിയിലേക്കിറങ്ങി.

കല്യാണി പതുക്കെ മിഴികൾ ബലമായി വലിച്ചു തുറന്നു. മുന്നിൽ ആരെയും കാണാത്തതിനാൽ അവൾ ചുറ്റും ഒന്ന് നോക്കി.

അതിനു ശേഷം സംശയത്തോടെ വാതിൽ പ്പടിയിലേക്ക് വന്നു പുറത്തേക്ക് എത്തി നോക്കി. അപ്പൊ ദേവൻ പാട വരമ്പിലൂടെ നടന്നു പോകുന്നതാണ് കല്യാണി കണ്ടത്.

അവൾ അല്പം നിരാശയോടെ അവനിലേക്ക് തന്നെ കണ്ണും നട്ടിരുന്നു. കണ്ണിൽ നിന്നും വിദൂരതയിലേക്ക്  ദേവൻ മറഞ്ഞതും അവൾ അടുക്കളയിലേക്ക് വലിഞ്ഞു.

ബുള്ളറ്റിനു സമീപം എത്തിയിട്ടും ദേവൻ ആകെ ചിന്തിതനായിരുന്നു.കല്യാണിയുടെ അനുവാദമില്ലാതെ അവളെ ചുംബിക്കാൻ പോയ നിമിഷത്തെ അവൻ മനസിൽ പഴിച്ചു.

എന്തിനാ അങ്ങനൊരു ദുസ്സാഹസ്സം കാണിക്കാൻ പോയതെന്ന് ഓർത്തു അവൻ പരിതപിച്ചു കൊണ്ടിരുന്നു.പറ്റിപോയ മണ്ടത്തരം ഓർത്തു ദേവൻ സ്വയം ചെകിട്ടത് ഒന്ന് തല്ലി.

കവിളിൽ നല്ല വേദന തോന്നിയപ്പോഴാണ് തല്ലിയത് കുറച്ചു ശക്തിയിൽ ആയിപോയെന്നു അവന് തോന്നിയത്.

രണ്ട് അമളി ഒരുപോലെ പറ്റിയ ചമ്മലിൽ അവൻ സ്വയം കവിള് തിരുമ്മികൊണ്ടിരുന്നു.

അതിനു ശേഷം ദേവൻ ബുള്ളറ്റിൽ കയറിയിരുന്നു കിക്കർ ചവിട്ടാൻ ഒരുങ്ങിയപ്പോഴാണ് ഒരു കാര്യം അവന്റെ ബോധ തലത്തിലേക്ക് വന്നത്.

അമ്പലത്തിൽ

💬 Comments

View all comments