Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
വീണതിനൊപ്പം ദേവനും റോഡിനു വശത്തേക്ക് തെറിച്ചു വീണു.
നടുവും തല്ലി വീണ ദേവൻ ആയാസത്തോടെ പുറം തടവിക്കൊണ്ട് എണീറ്റു നിന്നു.അങ്കലാപ്പോടെ അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.
കുതിരയുമില്ല, തേരുമില്ല, രാജകുമാരന്റെ വസ്ത്രങ്ങളുമില്ല ... അപ്പോഴാണ് ഇത്രയും നേരം സ്വപ്നം കണ്ടു കൊണ്ടാണ് വണ്ടി ഓടിച്ചതെന്നു അവന് മനസിലായത്.
ആരും കണ്ടില്ലെന്നു ഉറപ്പ് വരുത്തിയതും ആശ്വാസത്തോടെ അവൻ നിലത്തു വീണു കിടക്കുന്ന ബുള്ളറ്റ് എടുത്തുയർത്തി നേരെ വച്ചു.
ഇതിപ്പോ അവളെ കണ്ട ശേഷം രണ്ടാമത്തെ വീഴ്ച ആണല്ലോ എന്ന് ഓർത്ത് അവൻ ചിരിച്ചുകൊണ്ടിരുന്നു.
പൂച്ചകണ്ണിയെ കണ്ടു ഒറ്റയടിക്ക് വീണപോലെ വണ്ടി ഓടിക്കുമ്പോൾ പോലും വീണു പോകുന്ന അവസ്ഥയെ അവൻ സഹതാപത്തോടെ നോക്കി കണ്ടു.
ഈ പ്രേമം തലക്ക് പിടിച്ചാൽ കണ്ണു കാണില്ലെന്ന് പറയുന്നത് വെറുതെയല്ല എന്ന് അവന് മനസിലായി.ദേവൻ വീണ്ടും കഷ്ട്ടപെട്ടു വണ്ടിയോടിച്ചുകൊണ്ടിരുന്നു.
പിന്നെയും പലയിടത്തും വണ്ടി പാളിപ്പോയെങ്കിലും എവിടെയും വീഴാതെ ഭാഗ്യം കൊണ്ട് മാത്രം അവൻ രക്ഷപ്പെട്ടു.
ഒരു വലിയ ഇറക്കം ഇറങ്ങി വരുന്ന വഴി റോഡ് സൈഡിൽ നിന്നും ഒരു പെൺകുട്ടി അവന് നേരെ കൈ നീട്ടി.
ദേവൻ പതുക്കെ അവൾക്ക് സമീപം ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി. അവൻ അവളുടെ മുഖത്തേക്ക് നോക്കി.
ആ പെൺകുട്ടി തലയിൽ വച്ചിരുന്ന വലിയ തൊപ്പി ഊരിയെടുത്ത ശേഷം മുന്നിലേക്ക് അഴിഞ്ഞു വീണ കാർകൂന്തൽ പതിയെ കോതിയൊതുക്കിക്കൊണ്ട് ദേവന്റെ മുഖത്തേക്ക് നോക്കി.
നിമിഷ നേരത്തേക്ക് അവരുടെ കണ്ണുകൾ തമ്മിലുടഞ്ഞു. ആ പെൺകുട്ടിയുടെയും ദേവന്റെയും കണ്ണുകൾ വിടർന്നു വന്നു.
"ഹേയ് നിങ്ങളെ അന്ന് അമ്പലത്തിൽ വച്ചു കണ്ടതല്ലേ ഞാൻ.. "
ദേവൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.
"വൗ ഇട്സ് കൂൾ.. കൂടുതൽ പരിചയപ്പെടാൻ പറ്റിയില്ല അന്ന്.. ബൈ ദി വേ മൈ നെയിം ഈസ് മുത്തുമണി "
ആ പെൺകുട്ടി അവന് നേരെ
💬 Comments
View all comments