0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1265

കൈ നീട്ടി.

അമ്പലത്തിൽ വച്ചു കൂട്ടിയിടിച്ച കല്യാണിയുടെ അപരയായ പെൺകുട്ടി പച്ചക്ക് തന്റെ മുൻപിൽ വന്നു നിക്കുന്നതിന്റെ ഞെട്ടലിൽ ആയിരുന്നു ദേവൻ.

മോഡേൺ ചുരിദാർ അണിഞ്ഞു തലയിൽ കൂളിംഗ് ഗ്ലാസ്‌ പിടിപ്പിച്ച എണ്ണ മയമില്ലാത്ത മുടിയും നിറം ചാർത്തിയ അധരങ്ങളും വായിൽ നിന്നും വരുന്ന ഇംഗ്ലീഷും മാറ്റി വച്ചു നോക്കിയാൽ ഇത് അസ്സൽ കല്യാണി തന്നെയെന്ന് ആരും പറഞ്ഞു പോകുമെന്ന് അതിശയത്തോടെ അവൻ ഓർത്തുകൊണ്ടിരുന്നു.

ദേവനു അന്ന് അമ്പലത്തിൽ വച്ചു കണ്ടു മുട്ടിയ നിമിഷങ്ങളായിരുന്നു കണ്ണിനു ചുറ്റും ഓടി കൊണ്ടിരുന്നത്.

ഇതിപ്പോ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാത്ത അവസ്ഥ ആണല്ലോ എന്നോർത്ത് ദേവന്റെ തല ചുട്ടു പഴുത്തു.

അവളുടെ പൂച്ചക്കണ്ണുകളിലേക്ക് തന്നെ അവൻ നോക്കികൊണ്ടിരുന്നു.ദേവന്റെ മുഖത്തു മാറി മറിയുന്ന ഭാവങ്ങൾ കണ്ടു തന്നെ അയാൾക്ക് മുന്പരിചയമുള്ള പോലെയാണെന്ന് മുത്തുമണിക്ക് തോന്നി പോയി.

അവൾ വീണ്ടും അവന് നേരെ കൈ നീട്ടി കാണിച്ചു. സ്വബോധത്തിലേക്ക് വന്ന ദേവൻ ചമ്മലോടെ അവളുടെ ഉള്ളം കയ്യിലേക്ക് ചേർത്തു പിടിച്ചു.

"ദേവൻ... അല്ലേ ? "

"അതേ ദേവൻ "

"ഹ്മ്മ് ഐ റെമെമ്പർ.. എന്നാലും ഇങ്ങനെ ഒരു പെണ്ണിനെ വായി നോക്കല്ലേ കേട്ടോ.. വായിൽ ഈച്ച കേറും  "

കുസൃതി ചിരിയോടെ മുത്തുമണി പറഞ്ഞു.

ദേവൻ വായ് അടച്ചു പിടിച്ചു ചമ്മലോടെ അവളെ നോക്കി. മുത്തുമണി ചിരിയടക്കാൻ പാടു പെട്ടു കൊണ്ട് അവനോട് ചോദിച്ചു.

"ദേവൻ വരുന്ന വഴിയാണോ "

"അതേ "

"ok ഒരു ഹെല്പ് ചെയ്യാമോ പ്ലീസ്.. എന്റെ വണ്ടി ബ്രേക്ക്‌ഡൌൺ ആയി. ഇഫ് യു ഡോണ്ട് മൈൻഡ് ഒരു ലിഫ്റ്റ് തരുമോ ? "

കണ്മഷിയെഴുതിയ കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വച്ചു കുറുകലോടെയുള്ള മുത്തുമണിയുടെ ചോദ്യം കേട്ടതും ദേവനു അത് തിരസ്ക്കരിക്കാൻ സാധിച്ചില്ല.

വാക്കുകൾ കൊണ്ടുള്ള പ്രയോഗത്തിനു അവൻ അസ്ത്ര പ്രജ്ഞൻ ആയിരുന്നു.കല്യാണിയുടെ അപരയെ

💬 Comments

View all comments