Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
പിടിച്ചു തിരിച്ചു.
അവന്റെ പട കുതിരയുടെ ആർത്ത നാദം കേട്ട് തിരുവമ്പാടി മനയിൽ നിന്നും സ്ത്രീ പുരുഷ ജനങ്ങൾ ഇറങ്ങി വന്നു. ദേവനെ കണ്ടു സ്ത്രീകൾ മൂക്കത്ത് വിരൽ വച്ചു.
മുത്തുമണി പതുക്കെ ബുള്ളറ്റിൽ നിന്നും ഊർന്നിറങ്ങി. പുരുഷ പ്രജകൾ ഇത് കണ്ടു വിളറി വെളുത്ത മുഖവുമായി ചുറ്റും നോക്കികൊണ്ടിരുന്നു.
ദേവൻ മുഖം ചരിച്ചു അവളെ നോക്കി.മുത്തുമണി നന്ദിയോടെ അവനെ തന്നെ നോക്കി നിന്നു.
അവൾ എന്തോ പറയാൻ തുനിഞ്ഞതും പിറകിൽ നിന്നുമുള്ള ചവിട്ടേറ്റ് ദേവനും ബുള്ളറ്റും നിലത്തേക്ക് തെറിച്ചു വീണു.
മുത്തുമണി ഞെട്ടലോടെ പുറകിലേക്ക് നോക്കി. അവിടെ തലയിൽ തോർത്ത് വട്ടത്തിൽ കെട്ടി വയ്ക്കുന്ന മുണ്ടും ബനിയനും ഇട്ട ആളെ അവൾ കണ്ടു.
ആ സമയം അവിടെ പണിയെടുത്തുകൊണ്ടിരുന്നവർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി മുറ്റത്തേക്ക് നടന്നടുത്തു.
ദേവൻ പതുക്കെ നിലത്തു കൈ കുത്തി എണീറ്റു. അതിനു ശേഷം ബുള്ളറ്റ് എടുത്തു പൊന്തിച്ചു വച്ചു.മുത്തുമണി അവനരികിലേക്ക് ഓടി വന്നു.
"ദേവാ എന്തേലും പറ്റിയോ ? "
അവൾ സംഭ്രമത്തോടെ അവന്റെ ദേഹത്തു പറ്റി പിടിച്ചിരുന്ന മണൽത്തരികൾ കൈകൊണ്ട് തുടച്ചു മാറ്റികൊണ്ടിരുന്നു.
ദേവൻ അവളുടെ കൈ പതുക്കെ പിടിച്ചു മാറ്റി. അവൾ അവനെ തുറിച്ചു നോക്കി.ഇപ്പൊ അങ്ങനൊരു കാഴ്ച അവളുടെ വീട്ടുകാർ കാണാതിരിക്കുന്നതാണ് നല്ലതെന്നു അവന് തോന്നി.
"മുത്തുമണി പൊക്കോളൂ "
ദേവൻ അവളോട് പോകാനായി കേണു.എന്നാൽ അവൾ അത് അനുസരിച്ചില്ല. അവൾക്ക് ദേവനെ ഒറ്റക്ക് വിട്ടിട്ട് പോകുവാൻ തോന്നിയില്ല.
മനയിലെ ഒരു പുരുഷ കേസരി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതും രണ്ടു മൂന്നു സ്ത്രീ രത്നങ്ങൾ അങ്ങോട്ടേക്ക് ഓടി വന്നു.
അവർ മുത്തുമണിയുടെ കയ്യിൽ പിടിച്ചു ബലമായി ഉള്ളിലേക്ക് കൊണ്ടു പോകാൻ നോക്കി. എന്നാൽ അവൾ നന്നായി പ്രതിരോധിച്ചതും അവർക്ക് അവളെയും കൊണ്ട് ഉള്ളിലേക്ക് പോകാൻ സാധിച്ചില്ല.
"വിട് എന്നെ വിടാൻ "
മുത്തുമണി
💬 Comments
View all comments