Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
ചീറിക്കൊണ്ട് അവരിൽ നിന്നും കുതറി മാറാൻ നോക്കി. എന്നാൽ അവർ അവളെ കൂടുതൽ ബലം പിടുത്തതിലൂടെ മുറുകെ പിടിച്ചു വച്ചു.
മുത്തുമണി നിസ്സഹായതയോടെ ദേവനെ മുഖം ചരിച്ചു നോക്കി. ദേവൻ ഒന്നും മിണ്ടാനാകാതെ അവളുടെ പിടയ്ക്കുന്ന പൂച്ചക്കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു.
ഈ സമയം ഇടതു വശത്തു നിന്നും ആരോ വീശിയ മരക്കഷ്ണം ദേവൻ കയ്യെത്തിച്ചു പിടിച്ചു തടഞ്ഞു.
ആ മരക്കഷ്ണത്തിൽ അവൻ ദൃഢമായി പിടിച്ചുകൊണ്ട് അത് വീശിയ ആളെ കോപത്തോടെ എരിയുന്ന കണ്ണുകളോടെ നോക്കി.
അയാൾ ആ നോട്ടത്തിന്റെ ജ്വാല സഹിക്കാനാവാതെ കണ്ണുകൾ ചിമ്മി തുറന്ന നിമിഷം കൊണ്ട് ദേവൻ വായുവിൽ ഉയർന്നു ചാടി വലതു കാൽ വട്ടത്തിൽ വീശി അയാളുടെ കഴുത്തിനു നേരെ ലക്ഷ്യം വച്ചു.
പ്ദ്ധക്
"ആാാഹ് "
അയാൾ വേദനയോടെ നിലത്തേക്ക് മുഖമടിച്ചു വീണു. ദേവൻ ക്രോധത്തോടെ മണ്ണിൽ പുരണ്ടു കിടക്കുന്ന അയാളുടെ മുഖത്തു ആഞ്ഞു ചവിട്ടി.
മുഖമടച്ചു കാലുകൊണ്ട് ഒരു താഡനം കൂടി നൽകിയതും അയാൾ ബോധരഹിതനായി.അയാളുടെ നാസികയിൽ നിന്നും ഉതിർന്ന നിശ്വാസം നിലത്തെ മൺതരികളെ ദൂരേക്ക് തട്ടി തെറിപ്പിച്ചു.
അത് കണ്ടു മുത്തുമണിയും തിരുവമ്പാടി മനയിൽ ഉള്ളവരും ഞെട്ടലോടെ ദേവനിലേക്ക് ദൃഷ്ടി പതിപ്പിച്ചു.
ജോലി ചെയ്യുന്നവർ മുറുമുറുപ്പോടെ അബോധാവസ്ഥയിൽ നിലത്തു കിടക്കുന്ന ആളെ നോക്കികൊണ്ടിരുന്നു.
അപ്പോഴേക്കും ദേവന്റെ പുറകിലൂടെ പമ്മി പമ്മി വന്ന മറ്റൊരാൾ പതുങ്ങിയിരുന്ന് അവന്റെ കഴുത്തിനു മുന്നിലൂടെ കയ്യിട്ട് പിടിച്ചു വച്ചു.
അയാൾ കൈകൊണ്ടു ദേവന്റെ കഴുത്തിൽ ചുറ്റിപിടിച്ചുകൊണ്ട് അവനെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ദേവൻ നിഷ്പ്രയാസം അയാളുടെ കൈ പിടിച്ചു മാറ്റി.
അതിനു ശേഷം അയാളുടെ കൈ മുട്ട് തോളിലേക്ക് പിടിച്ചു വച്ച് അവൻ താഴേക്ക് ശക്തിയിൽ വലിച്ചു.
പട്ക്
"ആാാഹ് "
കൈ മുട്ട് ഒടിഞ്ഞ വേദനയിൽ അയാൾ വലിയ വായിൽ അലറിക്കൊണ്ട് നിലത്തേക്ക് കുന്തിച്ചിരുന്നു.
ഒടിഞ്ഞു തൂങ്ങുന്ന കയ്യിലേക്ക് അയാൾ നിറഞ്ഞു
💬 Comments
View all comments