Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
തുളുമ്പുന്ന കണ്ണുകളോടെ നോക്കി കരഞ്ഞുകൊണ്ടിരുന്നു.
ഒടിഞ്ഞ കയ്യും നോക്കികൊണ്ടുള്ള അയാളുടെ ഇരിപ്പ് കണ്ടു എല്ലാവരും ഭയന്ന് വിറച്ചു.
ജോലിയെടുക്കുന്നവരും സ്ത്രീകളും അത് കാണാൻ ത്രാണിയില്ലാതെ കണ്ണുകൾ പൊത്തി വച്ചു.അതും നോക്കികൊണ്ടിരിക്കെ മുൻപിൽ നിന്നുമൊരാൾ ദേവനു നേരെ എടുത്തു ചാടി.
നിയന്ത്രണം വിട്ട അവൻ അയാളോടൊപ്പം മണ്ണിലേക്ക് വീണു. ദേവൻ ഉരുണ്ടു പിടഞ്ഞെണീറ്റു അയാളുടെ കഴുത്തിൽ കൈ കൊണ്ട് അമർത്തി പിടിച്ചു.
ശ്വാസം കിട്ടാതെ അയാൾ നിലത്തു കൈകാലുകളിട്ടടിച്ചു.അപ്പൊ പുറകിൽ നിന്നും വന്ന ഒരു തടിയൻ ദേവനെ പൂപോലെ തൂക്കിയെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു.
നിലത്ത് വിരിച്ചു വച്ചിരുന്ന ഓലമെടഞ്ഞതിന്റെ കെട്ടിലേക്കാണ് ദേവൻ ചെന്നു വീണത്.അവിടെ നിന്നും കോപം വിങ്ങുന്ന മുഖത്തോടെ എണീറ്റ ദേവൻ ആ തടിയന് നേരെ കയ്യോങ്ങിക്കൊണ്ട് നടന്നു തുടങ്ങി.
അയാൾ ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി ബലമായി മുറുക്കിയുടുത്ത് ദേവനു നേരെ മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു.
ദേവൻ അടുത്തെത്തിയതും അയാൾ അവന് നേരെ കൈ വീശി. എന്നാൽ ദ്രുത ഗതിയിൽ ഒഴിഞ്ഞു മാറിയ ദേവൻ തലയുയർത്തി നിന്നതും അയാൾ അവന് നേരെ കാലു വട്ടത്തിൽ വീശി.
ആ ഒരു നീക്കം മുൻകൂട്ടി കണ്ടെന്ന പോലെ ദേവൻ നിലത്തേക്ക് കുനിഞ്ഞിരുന്നു. അയാൾക്ക് ലക്ഷ്യം തെറ്റിയതും ദേവൻ പൊടുന്നനെ എണീറ്റു മുന്നോട്ട് ആഞ്ഞു അയാളുടെ മുട്ടു കാലിൽ ഇടതു കാൽ വച്ചു ചവിട്ടി വായുവിലുയർന്നു വലതു കാൽ മടക്കി മുട്ട് അയാളുടെ മുഖം നോക്കി വീശി.
കാൽമുട്ട് കൊണ്ട് മുഖത്തു കനത്ത പ്രഹരമേറ്റ അയാൾ അസഹനീയമായ വേദനയോടെ കൈകൾകൊണ്ട് മുഖം പൊത്തി പിടിച്ചു അലറി.
അയാളുടെ അലർച്ച അവിടമാകെ പ്രകമ്പനം കൊണ്ടു.പതിയെ അയാൾ കൈകൾ വിടർത്തി പിടിച്ചു മുഖം ഉയർത്തി ദേവനെ നോക്കി.
അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും കട്ട ചോര കുടു കുടാ ഒലിച്ചു തുടങ്ങിയിരുന്നു.
അയാളുടെ നിരയൊത്ത മുൻവശത്തെ പല്ലുകളിൽ
💬 Comments
View all comments