Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
മൂന്നു നാലെണ്ണം അയാളുടെ വായിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയ്‌ക്കൊപ്പം പുറത്തേക്കൊഴുകി മണ്ണിലേക്ക് വീണു അഭയം പ്രാപിച്ചു.
ആ ഭീകരമായ കാഴ്ച എല്ലാവരുടെയും ഉള്ളിനെ പിടിച്ചുലക്കുന്നതിനു തുല്യമായിരുന്നു.ഭയത്തോടെ എല്ലാവരുടെയും കണ്ണുകൾ ദേവനു മേൽ വന്നു പതിച്ചു.
ആ സമയം വാക്കത്തിയും കയ്യിലേന്തി മെലിഞ്ഞിട്ടുള്ള ഒരാൾ ദേവനരികിലേക്ക് ഓടിയടുത്തു.
ദേവന്റെ കഴുത്ത് നോക്കി അയാൾ മൂർച്ചയേറിയ വാക്കത്തി വീശി. തലമുന്നിലേക്ക് കുനിച്ചു ഒഴിഞ്ഞു മാറിയ ദേവൻ ചാടിയെണീറ്റു നിന്നു.
ലക്ഷ്യം തെറ്റിയ അയാൾ അലറിക്കൊണ്ട് വാക്കത്തി വലിച്ചെടുത്ത് അവന്റെ നെഞ്ചു ലക്ഷ്യമാക്കി വീണ്ടും വീശി.
അത് ദേവന്റെ നെഞ്ചിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി.ഒന്ന് പരിഭ്രമിച്ചെങ്കിലും സംയമനം വീണ്ടെടുത്ത ദേവൻ അയാളുടെ കൈക്കുഴയിലെക്ക് ചാടി പിടിച്ചുകൊണ്ടു കത്തി പിടിച്ചു മാറ്റി ദൂരേക്ക് എറിഞ്ഞു.
"ഡാ നീയെന്റെ നെഞ്ചു നോക്കി വീശുമല്ലേ? "
ദേവൻ അലറിക്കൊണ്ട് അയാളുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു. അപ്പോഴും ഒരു കൈകൊണ്ട് അയാളുടെ കൈക്കുഴയിൽ അവൻ മുറുകെ പിടിച്ചിരുന്നു.
വീണ്ടും വീണ്ടും ദേവൻ അയാളുടെ മുഖത്തു കനത്ത പ്രഹരം നൽകി.അവന്റെ മുഷ്ടിയുടെ ചൂട് അറിഞ്ഞ അയാൾ മൂക്കിന്റെ പാലം തകർന്ന വേദനയിൽ അലറി വിളിച്ചു കൊണ്ട് നിലത്തു കിടന്നുരുണ്ടു.
മൂക്കിൽ നിന്നും ചോര ഒഴുകി വരുന്നത് കണ്ട ദേവൻ ഒരു ചിരിയോടെ ബാക്കിയുള്ളവരെ നോക്കി വരുവാൻ വെല്ലുവിളിച്ചു.
അപ്പോഴേക്കും മനയുടെ ഉള്ളിൽ നിന്നും രുദ്രൻ തിരുമേനിയും മുത്തുമണിയുടെ അച്ഛൻ രഘുവരനും സഹോദരൻ ശ്രീനിവാസനും ഓടി പിടഞ്ഞു ഉമ്മറത്തേക്കെത്തി.
അച്ഛനെ കണ്ടതും മുത്തുമണി തന്നെ കുടുക്കി വച്ചിരിക്കുന്നവരുടെ കൈകൾ തട്ടി മാറ്റി രഘുവരന്റെ ചാരത്തേക്ക് ഓടിയടുത്തു.
അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു അവൾ സങ്കോചത്തോടെ അയാളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.
അവളുടെ പൂച്ചക്കണ്ണുകളിലെ പിടപ്പ് കണ്ടതും അയാൾ മകളെ വെപ്രാളത്തോടെ ചേർത്തു പിടിച്ചു.
"മുത്തുമണി മോളെ... എന്തുപറ്റി ?
💬 Comments
View all comments