0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1272

"

രഘുവരൻ അവളുടെ മുടിയിഴകൾ കോതിയൊതുക്കിക്കൊണ്ട് സ്വന്തം മകളെ ആശ്വസിപ്പിക്കുവാനായി ശ്രമിച്ചു.

"പപ്പാ  ദേവൻ എനിക്ക് ഇവിടെ വരെ ലിഫ്റ്റ് തന്നതാ.. അതിനാ ആ ഗുണ്ടകൾ അവനെ ഉപദ്രവിച്ചത്  "

"അപ്പൊ മോൾടെ കാറോ അതെവിടെ ? "

രഘുവരൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

അത് ബ്രേക്ക്‌ഡൌൺ ആയി പപ്പാ..  അപ്പോഴാ ദേവനെ വഴിക്ക് വച്ചു പരിചയപ്പെട്ടത്. അവനാ എനിക്ക് ലിഫ്റ്റ് തന്നേ... ഹെല്പ് ചെയ്തു തന്ന ഒരാളെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നതെന്നു ചോദിക്ക് പപ്പാ "

മുത്തുമണി പ്രതീക്ഷയോടെ രഘുവരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അതൊരു കഴമ്പ് നിറഞ്ഞ ആവശ്യം ആണെന്ന് തിരിച്ചറിഞ്ഞതും രഘുവരൻ രുദ്രൻ തിരുമേനിയെ മുഖം തിരിച്ചുനോക്കി.

"എന്താ ഏട്ടാ ഇത്?  ആരാ ഇയാള്?  എന്തിനാ എല്ലാരും കൂടി അയാളെ ഉപദ്രവിക്കാൻ നോക്കുന്നെ ? "

രഘുവരൻ അയാൾക്ക് നേരെ പൊട്ടി ത്തെറിച്ചു.

മകളെ അത്രയ്ക്കും ഇഷ്ട്ടപെടുന്ന ആ അച്ഛന് തന്റെ മകളുടെ മുൻപിൽ കാണിച്ചു കൂട്ടുന്ന ഈ കോപ്രായങ്ങൾക്ക് തല വച്ചു കൊടുക്കാൻ ഒരുക്കമില്ലായിരുന്നു.

അയാൾ സ്വന്തം ചേട്ടനായ രുദ്രൻ തിരുമേനിയുടെ മറുപടിക്കായി കാത്തിരുന്നു.

"രഘു അത് വേറാരുമല്ല നമ്മുടെ ശത്രുവാ...ശത്രു "

രുദ്രൻ തിരുമേനി നിന്നു കിതച്ചു.

"ഏത് ശത്രു?  എന്തൊക്കെയാ ഏട്ടൻ ഈ പറയണേ.. ഒന്ന് തെളിച്ചു പറാ  "

അല്പം മുഷിപ്പോടെ നെറ്റി ചുളിച്ചുകൊണ്ട് അയാൾ രുദ്രൻ തിരുമേനിയെ നോക്കി.

"തേവക്കാട്ട് ശങ്കരന്റെ സന്തതിയാണവൻ.അതിലുപരി നമ്മുടെ ആജന്മശത്രുവും "

രുദ്രൻ തിരുമേനി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.രഘുവരൻ ഒന്ന് ഞെട്ടിയെങ്കിലും ദേവനെ അയാൾ മുഖം വെട്ടിച്ചു നോക്കി.

ബോംബെയിൽ ആയിരിക്കുമ്പോൾ വീട്ടുകാർ ഒരുപാട് പറഞ്ഞു കേട്ടിട്ടുള്ള ദേവനെ അയാൾ ഒരു നോക്ക് കാണുകയായിരുന്നു.

ഭയമേതുമന്യേ ദേവന്റെ തലയുയർത്തിയുള്ള ആ നിൽപ്പ് രഘുവരാണ് 'ക്ഷ 'പിടിച്ചു.ഈ മനയിലേക്ക് കേറി വന്നു ഒറ്റക്ക് നിന്നു പോരാടണമെങ്കിൽ നല്ല ചങ്കൂറ്റം ആ

💬 Comments

View all comments