Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
യുവാവിന് ഉണ്ടാകുമെന്ന് അയാൾക്ക് തോന്നി.
എങ്കിലും ഇപ്പൊ ആ ഒരു പ്രശ്നം എങ്ങനേലും പരിഹരിക്കണമെന്ന് അയാൾ മനസിൽ ഉറപ്പിച്ചിരുന്നു.
മുത്തുമണിയെ ചേർത്തു നിർത്തിയ അയാൾ അവളുടെ കണ്ണുകളിൽ വിരിയുന്ന അപേക്ഷാ ഭാവം കണ്ടതും കണ്ണിമ ചിമ്മിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു. ശേഷം അയാൾ മുഖം ചരിച്ചു രുദ്രൻ തിരുമേനിയെ നോക്കി.
"ഏട്ടാ... ഞങ്ങൾ വന്നത് എല്ലാവരുടെയും കൂടെഈ ഉത്സവത്തിന് സന്തോഷത്തോടെ ഇരിക്കാനാ... അല്ലാതെ ഇതുപോലെ തല്ലുമ്പിടി കാണാനല്ല.. ദയവ് ചെയ്ത് അതൊന്നു നിർത്താൻ പറ അവരോട്. "
"രഘു നീയെന്താ പറഞ്ഞു വരുന്നേ ? "
പിറകിൽ നിന്നും ഘനഗാംഭീര്യമുള്ള സ്ത്രീ ശബ്ദം കേട്ട് എല്ലാവരും ഒരുപോലെ തിരിഞ്ഞു നോക്കി.
വില കൂടിയ കാഞ്ചീപുരം പട്ടു സാരി ചുറ്റിയണിഞ്ഞു കഴുത്തിലും കൈകളിലുമായി നിറഞ്ഞു നിൽക്കുന്ന പൊൻ വർണമുള്ള ആഭരണങ്ങളിഞ്ഞുകൊണ്ട് പ്രൗഢി തോന്നുന്ന മധ്യവയസ്സ്കയായ സ്ത്രീ തിരുവമ്പാടിയുടെ അകത്തളത്തിൽ നിന്നും വെളിയിലേക്കിറങ്ങി വന്നു.
പൊക്കം കുറഞ്ഞ അവരുടെ ശരീരത്തിൽ മേദസ്സ് നിറഞ്ഞു നിന്നതിന്റെ പരിണിത ഫലമായി തടിച്ച പ്രകൃതം ആയിരുന്നു ആ സ്ത്രീക്ക്.
എല്ലാവരും ആ സ്ത്രീയെ കണ്ടതോടെ ഭയഭക്തി ബഹുമാനത്തോടെ മുൻപിലേക്ക് വഴിയൊരുക്കികൊണ്ട് രണ്ടു ഭാഗങ്ങളിലേക്ക് വകഞ്ഞു മാറ്റപ്പെട്ടു.
വലിയൊരു ബോൾ ഉരുണ്ടു വരുന്ന പോലെ. അല്പം വെള്ളി നാരുകൾ വീണ മുടിയിഴകൾ കോതി വച്ചുകൊണ്ട് അവർ മുറ്റത്ത് നിക്കുന്ന ദേവനെ ക്രോധത്തോടെ നോക്കി.
ദേവൻ ഞാനീ ലോകത്തേ അല്ല എന്ന മട്ടിൽ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു. ദേവനിൽ നിന്നും കണ്ണെടുത്ത് അവൾ രഘുവരനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
"നീ എന്താ പറഞ്ഞു വന്നതെന്ന് "
"ചേച്ചി ആ ചെക്കൻ മോൾക്ക് ഒരു ലിഫ്റ്റ് കൊടുത്തതാ.. അതിത്ര വല്യ വിഷയം ആക്കണ്ട കാര്യമുണ്ടോ? അവനെ പറഞ്ഞു വിട്ടേരെ "
രഘുവരൻ അതു പറഞ്ഞു കഴിഞ്ഞതും മുത്തുമണി ഉള്ളിൽ കത്തിയെരിയുന്ന പ്രതീക്ഷയോടെ അയാളെ മുഖം ഉയർത്തി നോക്കി.
💬 Comments
View all comments