Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
അയാൾ ഒന്നുമില്ലെന്ന മട്ടിൽ അവളെ കണ്ണു ചിമ്മി കാണിച്ചു. ആ സ്ത്രീയെ കണ്ട ഭയത്താൽ അവൾ സ്വന്തം അച്ഛനെ മുറുകെ പിടിച്ചു നിന്നു.
"അതെങ്ങനാ അത്ര പെട്ടെന്ന് ക്ഷമിക്കാ? ആ തേവക്കാട്ടെ സന്തതി കാലു കുത്തിയത് എവിടാണെന്നു അറിയോ? ഈ തിരുവമ്പാടിക്കാരുടെ വീടിനു മുറ്റത്താ.. നമ്മുടെ മണ്ണിലാ.. എവിടുന്നാ അവന് ഇത്രേം ധൈര്യം കിട്ടിയത് ഇവിടെ കാലു കുത്താൻ? "
രോഷത്തോടെ ആ സ്ത്രീ കിടന്നു ചീറി. അത് കേട്ടതും രഘുവരൻ നിമിഷ നേരത്തേക്ക് നിശബ്ദനായി.
പഴയ നാട്ടു പ്രമാണിയുടെ ഭാര്യയും സർവോപരി തിരുവമ്പാടി കുടുംബത്തിന്റെ അവസാന വാക്കുമായ തന്റെ സ്വന്തം സഹോദരി ലീല അന്തർജ്ജനത്തെ ധിക്കരിക്കുന്നത് ശരിയല്ല എന്ന് രഘുവരന് തോന്നി.
എങ്കിലും തന്റെ മകളെ ഒരു ആവശ്യ ഘട്ടത്തിൽ കയ്യൊഴിയാതെ സഹായിച്ച ദേവനെ തള്ളി പറയാൻ അയാൾക്കും ആയില്ല.
എങ്കിലും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് അയാൾ ദൃഢ നിശ്ചയം എടുത്തു.
"ചേച്ചി ഒന്നുമില്ലേലും ഞാനല്ലേ പറയുന്നത് അയാളെ വെറുതെ വിടാൻ.. എന്നെ കരുതിയെങ്കിലും അയാളെ വെറുതെ വിടണം "
രഘുവരൻ അപേക്ഷയുടെ സ്വരത്തിൽ സ്വന്തം സഹോദരിയുടെ മുൻപിൽ നിന്ന് കേണു.
"എങ്കിലും മോനെ രഘു ....."
ലീല പറഞ്ഞു മുഴുവിപ്പിപ്പിക്കും മുൻപേ രഘുവരൻ ഇടപെട്ടു.
"ഞാൻ എന്റെ മോൾക്ക് വാക്ക് കൊടുത്തു പോയി ചേച്ചി.. നിങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തല്ലേ "
രഘുവരന്റെ താഴ്മയോടെയുള്ള അപേക്ഷ കേട്ട് ആ സഹോദരിയുടെ മനസ്സലിഞ്ഞു. അവർ തലയാട്ടിക്കൊണ്ട് രുദ്രൻ തിരുമേനിയെ കണ്ണുകൾ കൊണ്ട് പരതി കണ്ടു പിടിച്ചു.
"മോനെ രുദ്രാ.. അവനെ വിട്ടേര് "
"എന്നാലും ചേച്ചി "
രുദ്രൻ വിടാൻ താല്പര്യമില്ലാത്ത മട്ടിൽ ഒഴിഞ്ഞു മാറാൻ നോക്കി.
എന്നാൽ ആജ്ഞയുടെ സ്വരത്തിൽ ആ സ്ത്രീ ഒന്നിരുത്തി മൂളിയതും രുദ്രൻ അനുസരണയോടെ മുറ്റത്തു നിക്കുന്ന തിരുവമ്പാടിക്കാരുടെ ശിങ്കിടികളോടും പണിക്കാരോടും മാറി പോകാൻ
💬 Comments
View all comments