0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1275

ആംഗ്യം കാണിച്ചു.

ദേവൻ ഒരു ചിരിയോടെ കയ്യിലെ പൊടി തട്ടി കളഞ്ഞു കൊണ്ട് ബുള്ളെറ്റിലേക്ക് പതിയെ കയറിയിരുന്നു.

"ഭൂമി പൂജ വരേയുള്ളു നിന്റെയീ അഹന്ത. ആ ദിവസം ഞങ്ങടെ ജയശങ്കർ നിന്നെ ഗോദയിൽ വച്ചു അവന്റെ കൈകൾ കൊണ്ട് ഞെരിച്ചു ഇല്ലാതാക്കും  "

രുദ്രൻ തിരുമേനി മുഷ്ടി ചുരുട്ടി പിടിച്ച ശേഷം പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

"ഉവ്വ.. കാണാം. "

മിററിലൂടെ കാണുന്ന പ്രതിബിംബം നോക്കിക്കൊണ്ട് മീശ പതുക്കെ പിരിച്ചു വച്ച ശേഷം ദേവൻ  ബുള്ളറ്റ് ചവിട്ടി ഓൺ ചെയ്തു.

ഉറക്കം വിട്ടെണീറ്റ അവന്റെ പട കുതിരയുടെ ആർത്ത നാദം കേട്ട് എല്ലാവരും ചെവി കൈകൾ കൊണ്ട് പൊത്തി വച്ചു.

ആക്‌സിലേറ്റർ തിരിച്ചു കൊണ്ട് അവരെ ഒന്ന്  പേടിപ്പിച്ച ശേഷം അവൻ ഒറ്റ കാലിൽ നിന്ന് ബാലൻസ് ചെയ്തു കൊണ്ട് ബുള്ളറ്റ് കറക്കിയെടുത്തു.

നേരെ പടിപ്പുരയിലേക്  വെടിച്ചില്ലു പോലെ പായിച്ച അവൻ റോഡിലേക്ക് കയറിയ ശേഷം തറവാട് ലക്ഷ്യമാക്കി അടിച്ചു വിട്ടു.

ദേവൻ ദൂരേക്ക് പോയി മറയുന്നത് നോക്കി നിന്ന ശേഷം ചുണ്ടിൽ ഒരു പുഞ്ചിരിയോടെ ആരാധന നിറഞ്ഞു നിൽക്കുന്ന കണ്ണുകളോടെ  മുത്തുമണി അച്ഛന്റെ കൂടെ അകത്തളത്തിലേക്ക് പോയി.

•••••••••••••

ഡയറിയിൽ നിന്നും കണ്ണെടുത്ത അനന്തു ഒന്ന് നെടുവീർപ്പെട്ടു.വല്ലാത്തൊരു സുഖാനുഭൂതി അവന്റെ മനസിലാകെ നിറഞ്ഞു നിന്നു.

ഡയറി താളുകളിൽ  ഓരോ വരികളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു സിനിമ കാണുന്ന പ്രതീതി ആയിരുന്നു അവന്.

അതിലുപരി ആ രംഗങ്ങളൊക്കെ മുൻപൊരിക്കൽ കണ്ടതോ കേട്ടതോ അറിഞ്ഞതോ ആയ കാര്യങ്ങളാണെന്ന് അനന്തുവിന് തോന്നിപ്പോയി.

ആദ്യമായി വായിക്കുമ്പോൾ ഉണ്ടാകുന്ന അപരിചിതത്വത്തിന് പകരം പണ്ടൊരിക്കൽ അറിഞ്ഞിട്ടുള്ള കാര്യങ്ങൾ വീണ്ടും അറിയുമ്പോഴുള്ള ഒരു വികാര പ്രകടനമായിരുന്നു തന്റെ മനസിലാകെ എന്ന് അവൻ തിരിച്ചറിഞ്ഞു.

ഡയറിയിലെ ഓരോ സംഭവങ്ങളും വായിക്കുമ്പോഴും ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് അവന്റെ മനസിലൂടെ ഒരു നിഴൽ ചിത്രം പോലെ മിന്നി

💬 Comments

View all comments