0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1278

കിളികൾ ചിലച്ചു കൊണ്ട് അരുണിമയുടെ തലയ്ക്കു ചുറ്റും കൂട്ടത്തോടെ വട്ടമിട്ടു പറന്നു കൊണ്ടിരുന്നു.

അതോടൊപ്പം ചില കിളികൾ വലിയ ശബ്ദത്തിൽ ചിറകിട്ടടിച്ചു കൊണ്ടിരുന്നു. തത്ഫലമായി അവിടെ സ്യഷ്ടിക്കപ്പെട്ട കാറ്റ് അരുണിമയുടെ ഇടതൂർന്ന കാർ കൂന്തലിനെ തൊട്ടും തലോടിയും തഴുകിയും ഉണക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

പൊടുന്നനെ വലിയൊരു കാറ്റ് അവിടമാകെ വീശി. കാറ്റിന്റെ ശക്തിയിൽ പല വർണ ധാരികളായ കിളികൾ ദൂരേക്ക് വകഞ്ഞു മാറ്റപ്പെടുകയും അരുണിമയുടെ ഈറനണിഞ്ഞ കാർകൂന്തൽ കാറ്റ് അവളുടെ തന്നെ മാറിലേക്ക് മെടഞ്ഞിടുകയും ചെയ്തു.

കാറ്റിനു ശമനം വന്നതും അരുണിമ  മുന്നിലേക്ക് നടക്കാൻ തുനിഞ്ഞു.

പാവാട ത്തുമ്പ് അൽപം പൊന്തിച്ചു പിടിച്ചതും അവളുടെ സുന്ദരമായ വെള്ളി കൊലുസണിഞ്ഞ കാൽപ്പാദങ്ങൾ പയ്യെ അനാവൃതമായി.

പുൽനാമ്പുകളെ ചവിട്ടി മെതിച്ചു കൊണ്ട് അവളുടെ കാൽപാദങ്ങൾ മുന്നിലേക്ക് നടന്നു തുടങ്ങി.

നഗ്നമായ കാൽ വെള്ളയിൽ തുഷാര കിരണങ്ങൾ ഇക്കിളി കൂട്ടിയതും കൂമ്പിയടഞ്ഞ മിഴികളോടെ അവൾ ഒരു സ്വപ്ന സഞ്ചാരിയായി മാറി.

മുന്നോട്ടുള്ള പ്രയാണം തുടങ്ങിയതും മരക്കൊമ്പിൽ നിന്നും പറന്നു വന്ന ഒരു വെളുത്ത നിറമുള്ള പക്ഷി ചിറകിട്ടടിച്ചു കൊണ്ട് അവളുടെ മൂർധാവിൽ വന്നിരുന്നു.

ആ പക്ഷി അതിന്റെ കൊക്കിന്റെ അഗ്രത്തിൽ പറ്റിപിടിച്ചിരിക്കുന്ന കറുത്ത ചായം അരുണിമയുടെ കൂമ്പിടഞ്ഞ മിഴിയിണകളിൽ ഒരു ചിത്രകാരിയെപ്പോലെ കൊക്കുകൾ കൊണ്ട് വരഞ്ഞുകൊണ്ടിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ ആ പക്ഷി തന്റെ ദൗത്യം പൂർത്തിയാക്കിയ ശേഷം ദൂരേക്ക് പറന്നകന്നു. വൈദഗ്ധ്യത്തോടെ കണ്ണുകൾ എഴുതപ്പെട്ട അവൾ മുന്നോട്ടു നടന്നു തുടങ്ങി.

അല്പ സമയം കഴിഞ്ഞതും ദൂരെ നിന്നും നടന്നു വരുന്ന അരുണിമയെ കണ്ട 2 കറുത്ത പക്ഷികൾ ഉത്സാഹത്തോടെ വലിയൊരു പടുകൂറ്റൻ മരത്തിന്റെ ശാഖയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉണക്ക ത്തൊലി കൊക്കുകൾ കൊണ്ട് കൊത്തിയെടുത്തു.

അതിനു ശേഷം ആ തൊലി കടിച്ചു മുറിച്ചു ചെറുതാക്കിയ ശേഷം അത് പതിയെ വളച്ചെടുത്തു വട്ടത്തിലാക്കി.

ആ വളയം കൊക്കിന്റെ അഗ്രം കൊണ്ട് കടിച്ചു പിടിച്ച

💬 Comments

View all comments