Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
ശേഷം അരുണിമയുടെ അടുത്തേക്ക് അവ പറന്നിറങ്ങി.
പ്രയാണത്തിലാണ്ടിരിക്കുന്ന അരുണിമയുടെ ഒഴിഞ്ഞ കാതുകളിൽ രണ്ട് പക്ഷികളും ആ വളയം പതുക്കെ കൊരുത്തിട്ടു കൊടുത്തു.
അവ ഇരു കാതുകൾക്കും പ്രത്യേക ചന്തം നൽകി.അപ്പൊഴും അരുണിമയുടെ നടത്തതിന് ഒരു വിഘ്നവും സംഭവിച്ചിരുന്നില്ല.
അവൾ തന്റെ നടപ്പ് തുടർന്നു കൊണ്ടിരുന്നു.വലിയൊരു മരചുവട്ടിൽ എത്തിയതും അരുണിമയുടെ തലക്ക് മുകളിൽ പടർന്നു പന്തലിച്ച ശിഖരത്തിൽ നിന്നും സ്വർണ്ണ നിറമുള്ള നാഗം അവളുടെ കഴുത്തിലേക്ക് ഊർന്നിറങ്ങി വീണു.
ഒരു ആടയാഭരണമെന്നപോൽ പരമശിവനെ പോലെ അവൾ ആ സ്വർണ നാഗത്തെയും കണ്ഠത്തിലേറ്റി ക്കൊണ്ട് നടന്നു.
അരുണിമയുടെ നടത്തത്തിലെ ഓളത്തിനനുസരിച്ചു സ്വർണ നാഗം പത്തി വിടർത്തിക്കൊണ്ട് അവളെ നോക്കി.
അതിനു ശേഷം പതുക്കെ അവളുടെ കഴുത്തിൽ നിന്നും തലക്ക് പിന്നിലൂടെ ഇഴഞ്ഞു മൂർദ്ധാവിലേക്ക് എത്തിച്ചേർന്നു.
അവളുടെ മൂർദ്ധാവിൽ ഇരുന്നു സ്വർണ നാഗം വായുവിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.
തുടർന്ന് നാഗം തന്റെ രണ്ടായി പിളർന്ന നാവ് മുന്നിലേക്ക് നീട്ടി അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.
അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം അരുണിമയുടെ നെറ്റിയിൽ ചേർത്തു വച്ചു.
അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.ആ സമയം അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.
അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു.
മുന്നിലേക്കുള്ള നടത്തം തുടരവേ ആകാശത്തു നിന്നും പറന്നു വന്ന ഭീമാകാരനായ ആൺ മയിൽ ചിറകിട്ടടിച്ചുകൊണ്ട് അരുണിമയുടെ ചുമലിൽ വന്നിരുന്നു.
ആരെയും ഭ്രമിപ്പിക്കാൻ പോന്ന വണ്ണം സുന്ദരനായ ആ പക്ഷി തന്റെ കൊക്കിൽ പറ്റി പിടിച്ചിരിക്കുന്ന ചുവന്ന ചായം അവളുടെ അധരങ്ങളിൽ അമർത്തി തേച്ചു വച്ചു.
അവളെ വേദനിപ്പിക്കാതെ തന്റെ
💬 Comments
View all comments