Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
കർമ്മം പൂർത്തീകരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം ആ ആൺ മയിൽ അരുണിമയുടെ തുടുത്ത കവിളിണയിൽ പതിയെ കൊക്കുരുമ്മിക്കൊണ്ടിരുന്നു.
അതിന് ശേഷം തന്റെ അനന്തമായ തൂവലുകളിൽ നിന്നും ഒരു മയിൽപ്പീലി കൊത്തിയെടുത്ത ശേഷം അരുണിമയുടെ കാതിനു പുറകിൽ ഇറുക്കി വച്ചു.
പതുക്കെ ആ മയിൽ അരുണിമയെ ഉണർത്താതെ സാവധാനം മുകളിലേക്ക് പറന്നുയർന്നു.
അരുണിമ സ്വപന സഞ്ചാരിയായി മുന്നിലേക്കുള്ള നടത്തം തുടർന്നതും പൊടുന്നനെ അവളുടെ പിറകിലൂടെ ഒരു കുഞ്ഞി ക്കിളി വെപ്രാളപ്പെട്ട് പറന്നു വന്നു.
അതിന്റെ കുഞ്ഞിക്കോക്കിൽ വിടരാൻ വെമ്പി നിൽക്കുന്ന മഞ്ഞ നിറമുള്ള ഒരു കുഞ്ഞു പൂമൊട്ടിനെ ഇറുക്കി വെച്ചിട്ടുണ്ടായിരുന്നു.
കുഞ്ഞിക്കിളി സാവധാനം അവൾക്ക് സമീപത്തേക്ക് പറന്നു വന്ന ശേഷം വായുവിൽ ചിറകിട്ടടിച്ചികൊണ്ട് നിന്നു.
അരുണിമ തൊട്ട് മുൻപിൽ എത്തിയതും ആ കിളി പൂമൊട്ടിലെ കുഞ്ഞു തണ്ട് അവളുടെ നാസികയിലെ കുഞ്ഞു ദ്വാരത്തിൽ പതിയെ ഇറക്കി വച്ചു.
മൂക്കുത്തിയെക്കാളും ശോഭയോടെ അത് അവളുടെ നാസികയിൽ തിളങ്ങി നിന്നു.കാടിന്റെ മക്കൾ കാടിന്റെ പുത്രിയെ മനോഹരമായി അണിയിച്ചു സുന്ദരിയാക്കി മാറ്റി.
അരുണിമ ഒരു അപ്സരസ്സിനെ പോലെ വെട്ടി തിളങ്ങി.പക്ഷി മൃഗാദികൾ അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു നിന്നു പോയി. ഒരു ദേവതയെ പോലെ അവൾ തന്റെ സ്വപ്ന സഞ്ചാരം തുടർന്നു കൊണ്ടിരുന്നു.
നടത്തത്തിനിടെ കാട്ടാനകളുടെ ഛിന്നം വിളി കേട്ടതും അരുണിമ പൊടുന്നനെ തറഞ്ഞു നിന്നു. കൂമ്പിയടഞ്ഞ മിഴികൾ അവൾ ബദ്ധപ്പെട്ട് വലിച്ചു തുറന്നു.
തൊട്ട് മുൻപിൽ പിന്തിരിഞ്ഞു നിൽക്കുന്ന അര വരെ നഗ്നനായ ഒരു യുവാവിനെയാണ് അവൾ കണ്ടത്.
തന്റെ സ്വപ്ന സഞ്ചാരത്തിന് വിഘ്നം വന്ന നിരാശയിൽ അവൾ അവനെ തുറിച്ചു നോക്കി.ആ സമയം അവർക്കിടയിൽ മഞ്ഞു പോലെ അന്തരീക്ഷത്തിൽ അപ്പൂപ്പൻ താടികൾ കൂട്ടത്തോടെ പൊഴിയുവാൻ തുടങ്ങി.
അരുണിമ ഒരു കുട്ടിയുടെ കൗതുകം പോലെ അവ പൊഴിയുന്നത് നോക്കി നിന്നു. ആ കാഴ്ച അവൾക്ക് അതി മനോഹരമായി തോന്നി.
💬 Comments
View all comments