0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1281

മനസിൽ മഞ്ഞു പെയ്യുന്ന പ്രതീതി അവളിൽ ജനിപ്പിച്ചു. കൗതുകത്തോടെ ആ കാഴ്ച നോക്കി നിൽക്കെ ആ യുവാവ് പതിയെ പിന്തിരിഞ്ഞു നിന്ന ശേഷം മുഖമുയർത്തി പിടിച്ച് അരുണിമയെ നോക്കി.

അയാളുടെ നീലക്കണ്ണുകളിലാണ് അവളുടെ കണ്ണുകൾ ഉടക്കി നിന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ വിടർന്ന കണ്ണുകളിൽ പ്രണയത്തിന്റെ തിരമാലകൾ അലയടിച്ചു തുടങ്ങിയിരുന്നു.

അവളുടെ കവിളുകൾ ചുവന്നു തുടുത്തു. അധരങ്ങൾ വിറകൊണ്ടു.ഉയർന്ന ശ്വാസഗതിയ്ക്കൊപ്പം അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

"ദേവേട്ടൻ..... ദേവേട്ടൻ"

ദേവൻ ചിരിയോടെ അരുണിമയ്ക്ക് നേരെ കൈ നീട്ടി. അരുണിമ സന്തോഷത്തോടെ എല്ലാം മറന്നു കൊണ്ട് ഓടി വന്നു അവന്റെ നെഞ്ചിലേക്ക് ചേക്കേറി.

തന്റെ പ്രിയനെ ചേർത്തു പിടിച്ചു കൊണ്ട് അവൾ ആ വിരിഞ്ഞ മാറിൽ പയ്യെ മുഖം പൂഴ്ത്തി വച്ചു.

ദേവൻ അവളെ ഇറുകെ പുണർന്നു കൊണ്ട് അവളുടെ ഈറൻ കാർ കൂന്തലിൽ നാസിക ചേർത്തുവച്ചു.

പല തരം കാട്ട് പൂക്കളുടെ ഗന്ധം അവൻ ആവോളം ശ്വസിച്ചു കൊണ്ടിരുന്നു. പയ്യെ  മുഖം ഉയർത്തിയ അരുണിമ ദേവന്റെ മുഖം കണ്ട് മതി മറന്ന് നിന്നു പോയി.

ദേവൻ ഒരു ചിരിയോടെ അരുണിമയുടെ മുഖത്തിലൂടെ കയ്യോടിച്ചുകൊണ്ടിരുന്നു. ആ താഴുകലിന്റെ സുഖത്തിൽ അവൾ മതി മറന്നു നിന്നു.

അത് ദർശിച്ചതും ദേവൻ പ്രേമപരവേശത്തോടെ അവളുടെ നിറം ചാലിച്ച അധരങ്ങൾ നുണഞ്ഞെടുക്കുവാനുള്ള കൊതിയോടെ അവളിലേക്ക് മുഖം അടുപ്പിച്ചു.

അത് കണ്ടതും ലജ്ജയോടെ അരുണിമയുടെ കണ്ണുകൾ പയ്യെ കൂമ്പിയടഞ്ഞു.

ദേവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ കവർന്നെടുക്കാൻ തൊട്ടരികിൽ എത്തിയതും എങ്ങു നിന്നോ പറന്നു വന്ന ഭീമാകാരനായ കരിവണ്ട് മൂളക്കത്തോടെ  അവരുടെ അധര പാനത്തെ തടസ്സപ്പെടുത്തി.

ഇരുവർക്കും ചുറ്റും അത് ഒരു ഗ്രഹത്തെ പോലെ ഭ്രമണം ചെയ്തു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

അരുണിമയുടെയും ദേവന്റെയും അധരങ്ങൾ ഒത്തു ചേരാൻ ശ്രമിക്കുന്ന സന്ദർഭങ്ങളിൽ ഒരു തടസ്സമെന്ന പോലെ മൂളിക്കൊണ്ട് ആ കരിവണ്ട് അവർക്ക് ചുറ്റും പറന്നു

💬 Comments

View all comments