Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
കൊണ്ടിരുന്നു.
പൊടുന്നനെ അവരുടെ വലത് വശത്തു നിന്നിരുന്ന പടു വൃക്ഷത്തിന്റെ വശത്ത് നിന്നും ഒരു അസ്ത്രം മിന്നൽ വേഗത്തിൽ വന്നു ആ കരിവണ്ടിന്റെ കുഞ്ഞിചിറകുകളെ ഈർച്ച വാൾ പോലെ വെട്ടിയരിഞ്ഞു.
ചിറകുകൾ നഷ്ട്ടപെട്ട ആ ശരീരം പിടച്ചിലോടെ മണ്ണിലേക്ക് അമർന്നു വീണു. അപ്പോഴും അതിന്റെ ചിറകുകൾ അന്തരീക്ഷത്തിലൂടെ താഴേക്ക് ഇല പൊഴിയും പോലെ വീണുകൊണ്ടിരുന്നു.
കരിവണ്ടിന് സംഭവിച്ച ദുരവസ്ഥ കണ്ട അരുണിമ ദേവനെ ചേർത്തു പിടിച്ചു കൊണ്ട് അസ്ത്രം വന്ന ഭാഗത്തേക്ക് കണ്ണുകൾ പായിച്ചു.
അപ്പൊ ഒരു വലിയ പടു വൃക്ഷത്തിന്റെ മറവിൽ നിന്നും പുലിത്തോൽ മേലങ്കിയായി അണിഞ്ഞ ആരോഗ്യ ദൃഢ ഗാത്രനായ ഒരു യുവാവ് ഒരു ഭുജത്തിൽ കുന്തവും മറു ഭുജത്തിൽ ധനുസ്സുമേന്തിക്കൊണ്ട് മുൻപിലുള്ള കാടിനെ വകഞ്ഞു മാറ്റിക്കൊണ്ട് നടന്നു.
നടത്തത്തിനിടയിൽ അയാൾ അവരെ ഒന്ന് തിരിഞ്ഞു നോക്കി.തുടർന്ന് മുഖം വെട്ടിച്ചു അയാൾ മുന്നിലേക്കുള്ള നടത്തം തുടർന്നു.
സൂര്യനെ പോലെ വെട്ടി തിളങ്ങുന്ന ആ മുഖം ദർശിച്ചതും അറിയാതെ അരുണിമയുടെ ചുണ്ടുകൾ മന്ത്രിച്ചു.
.
.
"അഥർവ്വൻ "
.
.
.
അരുണിമ പെട്ടെന്ന് കണ്ണു തുറന്നു നോക്കി. മുന്പിലെ ഇരുട്ട് കണ്ടതും അവൾ ചാടിയെണീറ്റു.
അപ്പോഴാണ് അവൾക്ക് താൻ മുറിയിലെ കട്ടിലിൽ കിടക്കുവാണെന്ന ബോധം വന്നത്. അവൾ തല ചരിച്ചു ചുറ്റും ഒന്ന് നോക്കി.
ചുറ്റും അന്ധകാരം മാത്രം. ഒന്നും മനസിലാകാതെ അവൾ തല ചൊറിഞ്ഞുകൊണ്ടിരുന്നു.
പതിയെ അരുണിമ മനസ്സിലാക്കി താൻ ഇത്രയും നേരം സ്വപ്നം കാണുകയായിരുന്നു എന്ന്. വിശ്വാസം വരാതെ അവൾ തന്റെ കയ്യിൽ നുള്ളി പറിച്ചു നോക്കി.
കാരണം സ്വപനമാണെങ്കിലും എല്ലാം നേരിട്ട് കണ്ടറിഞ്ഞ പ്രതീതി ആയിരുന്നു അവൾക്ക്.എന്ത് ചെയ്യണമെന്നാലോചിച്ചു ഒരെത്തും പിടിയും കിട്ടിയില്ല.
എങ്കിലും ഇടക്കിടക്ക് അവളുടെ ബോധ തലത്തിലേക്ക് അനന്തുവിന്റെ ആ പൗരുഷവും തേജസ്സും നിറഞ്ഞു നിന്നു.ലജ്ജയോടെ അവൾ ചുണ്ട് കടിച്ചു.
എങ്കിലും
💬 Comments
View all comments