0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1284

പറഞ്ഞു കൊണ്ട് അവൾ പരിതപിച്ചുകൊണ്ടിരുന്നു.

ആദ്യമായി തന്റെ ആലേഖ്യത്തെ മനസിൽ വെറുത്തുകൊണ്ട് അവൾ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു.

നിദ്ര കടാക്ഷിക്കാത്ത കണ്ണുകളുമായി അവൾ ഇരുട്ടിലേക്ക് നോക്കി കിടന്നു.

"ആരാണ് നീ അഥർവ്വാ.. എന്റെ സ്വപ്നത്തിലേക്ക്  എന്തിനു നീ വലിഞ്ഞു കേറി വന്നു? "

അരുണിമയുടെ വായിൽ നിന്നും അല്പം ശബ്ദം കൂടിയ ചോദ്യങ്ങൾ പുറത്തേക്ക് തള്ളപെട്ടതും അവൾക്ക് അരികെ കിടക്കുകയായിരുന്ന അനിയത്തി ഒരു ഞെരക്കത്തോടെ തിരിഞ്ഞു കിടന്നു.

അരുണിമ വായ് പൂട്ടി വച്ചു കണ്ണുകൾ ഇറുകെ അടച്ചു വച്ചു കിടന്നു.

അനന്തുവിന്റെ ഓർമകളുടെ തള്ളി ക്കയറ്റം തുടങ്ങിയതും ചെറു ചിരിയോടെ തലയിണയെ മുറുകെ പുണർന്നുകൊണ്ട് അവൾ ബെഡിൽ അമർന്നു കിടന്നു.

•••••••••••••

അനന്തു രാവിലെ തന്നെ ബുള്ളെറ്റിലേക്ക് അമർന്നിരുന്ന് മുഖം ഉയർത്തി നോക്കിയതും കണ്ണിൽ ഉടക്കിയത് ഉമ്മറത്തെ മുത്തശ്ശന്റെ ചാരു കസേരയിൽ ചായ കപ്പും പത്രവും പിടിച്ചു ഇരിക്കുന്ന ലക്ഷ്മിയെ ആയിരുന്നു.

അനന്തു ബുള്ളെറ്റിലേക്ക് കയറിയത് കണ്ട് അവളുടെ മുഖത്തേക്ക് കോപം ഇരച്ചെത്തി.

അവൾ അവനെ നോക്കി എന്തോ പറയാൻ തുനിഞ്ഞതും അത് മുൻകൂട്ടി കണ്ട് മനസിലാക്കിയ അനന്തു ബുള്ളറ്റുംകൊണ്ട്  വെടിച്ചില്ലു പോലെ പടിപ്പുര കഴിഞ്ഞു റോഡിലേക്ക് എത്തിയിരുന്നു.ലക്ഷ്മി ദുർഗയായി മാറുന്നതിനു മുൻപ് അവൻ സ്ഥലം കാലിയാക്കി.

അരുണിമയുടെ വീടായിരുന്നു അവന്റെ ലക്ഷ്യം. അന്ന് അവളെ വീട്ടിൽ കൊണ്ടു ചെന്നാക്കിയ ഓർമയിൽ അവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരിക്കുന്നു.

വളവും തിരിവും ഇറക്കവും കയറ്റവും പൊട്ടി പൊളിഞ്ഞതുമായ റോഡ് താണ്ടി അവസാനം ദേശം ഗ്രാമത്തിന്റെ അതിർത്തിയിലുള്ള അവളുടെ വീടിനു സമീപം എത്തി.

ബുള്ളറ്റ് വഴിയരികിൽ നിർത്തി വച്ച ശേഷം അന്ന് അരുണിമയെയും താങ്ങിക്കൊണ്ട് നടന്ന വഴിയിലൂടെ അവൻ നടന്നു.

അനന്തു ഒരു ചെറിയ കയറ്റം കേറി ചെന്നത് നേരെ അരുണിമയുടെ വീടിനു മുന്നിലേക്ക് ആയിരുന്നു.

അവളുടെ വീട് കണ്ടതും അനന്തു ഒന്ന് പരുങ്ങി. എന്ത്

💬 Comments

View all comments