0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1285

പറഞ്ഞു അങ്ങോട്ടേക്ക് കയറി ചെല്ലുമെന്നു അവൻ ചിന്തിച്ചു.

അതിലുപരി തന്നെ കാണുമ്പോൾ അവളുടെ പെരുമാറ്റം എങ്ങനാവും എന്ന ചിന്ത അവന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു.

എന്നാലും ആ പൂച്ചക്കണ്ണുകൾ കൺ നിറയെ കാണാനുള്ള മോഹത്തോടെ അവൻ ഉള്ളിലേക്ക് കയറാൻ ഭാവിച്ചതും അരുണിമയുടെ അനിയത്തി വീടിനു പിന്നാമ്പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.

അനന്തുവിനെ കണ്ടതും സന്തോഷത്തോടെ അമ്മേ എന്ന് അലറിക്കൊണ്ട് അവൾ അടുക്കള വാതിലിലൂടെ കയറി പോയി.അതിന്റെ ഫലം ഉടനെ ഇവിടെ സംഭവിക്കുമെന്ന് അവന് ഉറപ്പായിരുന്നു.

വൈകാതെ തന്നെ ഒരു മുഷിഞ്ഞ നൈറ്റി അണിഞ്ഞു എത്തിയ അരുണിമയുടെ അമ്മ ആശ  വാതിൽ പടിയിൽ പിടിച്ചു കൊണ്ട് അവനെ നോക്കി.

"മോനെ ഇങ്ങട്ട് വായോ ഉള്ളിലേക്ക്  "

"അത് അമ്മേ  "

അനന്തു പൊടുന്നനെ സ്തബ്ധനായി

"വാ മോനെ ഉള്ളിലേക്ക് " ആശ സ്നേഹത്തോടെ അവനെ ക്ഷണിച്ചു.

അവളുടെ പിറകിൽ മറഞ്ഞു നിന്ന് അരുണിമയുടെ അനിയത്തി അവനെ എത്തി നോക്കി. അനന്തു പുറത്ത് ചെരിപ്പ് ഊരി വച്ച ശേഷം ഉള്ളിലേക്ക് കയറി.

അരുണിമയുടെ അമ്മ വെപ്രാളത്തോടെ അവിടെ അയയിൽ കിടന്ന പഴഞ്ചൻ തുണി എടുത്തു കസേരയിൽ അമർത്തി തുടച്ചു കൊണ്ട് അവനോട് പറഞ്ഞു.

"ഇരിക്ക് മോനെ ഈടെ... വല്യ സൗകര്യം ഒന്നുല്ലപ്പാ ഞങ്ങടെ വീട്ടില്  "

ആശ  കുണ്ഠിതത്തോടെ പറഞ്ഞു.

"അയ്യോ അതൊന്നും കുഴപ്പമില്ല അമ്മേ.. നിങ്ങളെയൊക്കെ പരിചയപ്പെടാൻ പറ്റിയത് തന്നെ സന്തോഷം  "

അനന്തു സന്തോഷത്തോടെ കസേരയിലേക്ക് അമർന്നിരുന്നു കൊണ്ട് പറഞ്ഞു.

"മോന്റെ പേര് അന്ന് ആരു മോള് പറഞ്ഞിന്.. പക്ഷെ ഞാൻ മറന്നിറ്റല്ലോ ഈശ്വരാ "

അവളുടെ അമ്മ ജാള്യതയോടെ നെറ്റിയിൽ പതുക്കെ അടിച്ചു.

"അമ്മേ എന്റെ പേര് അനന്തു എന്നാ "

"ഹാ ഇപ്പൊ ഓർമ്മ വന്ന്... മോള് പറഞ്ഞിട്ടുണ്ട്."

"ശരിയമ്മേ "

"മോനെ അനന്തു... ഇത് ആരു മോൾടെ അനിയത്തി ആന്ന്... "

💬 Comments

View all comments