0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 2.6K

പതുക്കെ അവളുടെ കഴുത്തിൽ നിന്നും  തലക്ക് പിന്നിലൂടെ ഇഴഞ്ഞു മൂർദ്ധാവിലേക്ക് എത്തിച്ചേർന്നു.

അവളുടെ മൂർദ്ധാവിൽ ഇരുന്നു സ്വർണ നാഗം വായുവിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.

തുടർന്ന്  നാഗം തന്റെ രണ്ടായി പിളർന്ന നാവ് മുന്നിലേക്ക് നീട്ടി അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.

അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം  അരുണിമയുടെ നെറ്റിയിൽ ചേർത്തു വച്ചു.

അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.ആ സമയം അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.

അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു.

മുന്നിലേക്കുള്ള നടത്തം തുടരവേ ആകാശത്തു നിന്നും പറന്നു വന്ന ഭീമാകാരനായ ആൺ മയിൽ ചിറകിട്ടടിച്ചുകൊണ്ട് അരുണിമയുടെ ചുമലിൽ വന്നിരുന്നു.

ആരെയും ഭ്രമിപ്പിക്കാൻ പോന്ന വണ്ണം സുന്ദരനായ ആ പക്ഷി തന്റെ കൊക്കിൽ പറ്റി പിടിച്ചിരിക്കുന്ന ചുവന്ന ചായം അവളുടെ അധരങ്ങളിൽ അമർത്തി തേച്ചു വച്ചു.

അവളെ വേദനിപ്പിക്കാതെ തന്റെ കർമ്മം പൂർത്തീകരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം ആ ആൺ മയിൽ അരുണിമയുടെ തുടുത്ത കവിളിണയിൽ പതിയെ കൊക്കുരുമ്മിക്കൊണ്ടിരുന്നു.

അതിന് ശേഷം തന്റെ അനന്തമായ തൂവലുകളിൽ നിന്നും ഒരു മയിൽപ്പീലി കൊത്തിയെടുത്ത ശേഷം അരുണിമയുടെ കാതിനു പുറകിൽ ഇറുക്കി വച്ചു.

പതുക്കെ ആ മയിൽ അരുണിമയെ ഉണർത്താതെ സാവധാനം മുകളിലേക്ക് പറന്നുയർന്നു.

അരുണിമ സ്വപന സഞ്ചാരിയായി മുന്നിലേക്കുള്ള നടത്തം തുടർന്നതും പൊടുന്നനെ അവളുടെ പിറകിലൂടെ

💬 Comments

View all comments