Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
നെടുവീർപ്പെട്ടു.
അതിനു ശേഷം ആ കൈ അനന്തുവിന്റെ മുഖത്തിനു നേരെ അവൾ ഉയർത്തി വച്ചു.
"ദാ കണ്ടില്ലേ? "
"ആം കണ്ടു"
"എന്നാ ഇനി പൊക്കോ "
അരുണിമ അവന് പോകേണ്ട വഴിയൊരുക്കി.അരുണിമയുടെ പ്രവൃത്തി കണ്ട് അനന്തു വിജ്രംഭിച്ചു നിൽക്കുകയായിരുന്നു.
അവൾ ഇറങ്ങി പോകാൻ ആജ്ഞാപിച്ച ശേഷം ഒരു മൂളൽ മാത്രമാണ് അവൻ പിന്നീട് കേട്ടത്.
ഇരമ്പിയാർത്തു വന്ന സങ്കടക്കടൽ ഉള്ളിൽ പിടിച്ചു വച്ച് അവൻ നിന്നു.
അവളെ നേരിടാൻ സാധിക്കാതെ അവന്റെ മുഖം താഴ്ന്നു പോയി. അത് കണ്ടതും പറഞ്ഞത് കുറച്ചു കൂടിപ്പോയെന്ന് അരുണിമയ്ക്ക് തോന്നി.
അവൾ സ്വന്തം നാവിനെ പഴിച്ചു കൊണ്ട് അവനെ നോക്കി.
"ഇങ്ങനാണോ മോളെ വീട്ടിൽക്ക് വന്ന അതിഥിയോട് പറയാ ? "
ആശ കൈയിൽ ആവി പറക്കുന്ന ചായ ഗ്ലാസുമായി അങ്ങോട്ടേക്ക് രംഗ പ്രവേശനം ചെയ്തു.അരുണിമ മുഖം ചുളിച്ചു അമ്മയെ നോക്കി.
എന്നാൽ അത് കാര്യമാക്കാതെ അവൾ ചായ ഗ്ലാസ് അനന്തുവിന് നേരെ നീട്ടി. അനന്തു പരിഭ്രമത്തോടെ അരുണിമയേയും അമ്മയേയും മാറി മാറി നോക്കി.
അനന്തുവിന്റെ വെപ്രാളം കണ്ട് അമ്മ ചിരിയോടെ ഗ്ലാസ് അവന്റെ കൈയിൽ പിടിപ്പിച്ചു കൊണ്ടു പറഞ്ഞു.
"മോൻ ഓള് പറയണത് കാര്യാക്കണ്ട.. അമ്മയല്ലെ ചായ തരണേ, ധൈര്യായിട്ട് കുടിച്ചോ"
അമ്മയുടെ വാക്കുകൾ കേട്ടതും അൽപം ആശ്വാസത്തോടെ അനന്തു ചായ ഗ്ലാസ് ചുണ്ടോടടുപ്പിച്ചതും അരുണിമ അടുത്ത വെടി പൊട്ടിച്ചു.
"എന്നാൽ ശരി...ചായ കുടിച്ചിട്ട് വേഗം പൊക്കോ... ഇപ്പൊ ചെന്നാല് ഊണ് കാലാകുമ്പോ വീട്ടിലേക്ക് എത്താലോ? "
അതു കേട്ടതും അനന്തു നിസഹായതയോടെ അവളെ നോക്കി.അരുണിമ മുഖം വെട്ടിച്ചു വീടിന്റെ ഉത്തരത്തിലേക്ക് നോക്കി നിന്നു.
അനന്തു വിമ്മിഷ്ട്ത്തോടെ ആ ചായ പതിയെ കുടിച്ചു കൊണ്ടിരുന്നു. ഇങ്ങോട്ട് അവളെ കാണാൻ വരേണ്ടിയിരുന്നില്ല എന്നവന് തോന്നി.
എങ്കിലും ആദ്യം മുതലേ ചോദിക്കാൻ വിചാരിച്ചിരുന്ന കാര്യം അവൻ അവൾക്ക്
💬 Comments
View all comments