Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
മുമ്പിൽ എടുത്തിട്ടു.
"ഇപ്പൊ വേദന കുറവുണ്ടോ?"
"ഹ്മ്മ്മ് കുറവുണ്ട് "
അരുണിമ ഒഴിഞ്ഞ മട്ടിൽ മറുപടി നൽകി.
"മരുന്നൊക്കെ സമയത്ത് കഴിക്കണേ"
അനന്തുവിന്റെ സ്വരം അവളുടെ കാതിൽ ആർദ്രമായി പതിഞ്ഞു.അനന്തുവിന്റെ സ്നേഹവും കരുതലും അതിലൂടെ അവൾ അറിഞ്ഞു തുടങ്ങി.
അവൻ എപ്പോഴും കൂടെയുണ്ടാകുവാൻ അവളുടെ മനസ് ആശിച്ചെങ്കിലും എന്തോ ഒരുതരം അകൽച്ച അവനോട് തോന്നി ക്കൊണ്ടിരുന്നു. തൽക്കാലം ചിന്തകൾക്ക് വിട നൽകി അവൾ പറഞ്ഞു.
"മരുന്ന് കഴിച്ചില്ലെങ്കീ ? "
ചോദ്യത്തോടൊപ്പം പുരികം പൊക്കിയുള്ള അവളുടെ സംശയം നിറഞ്ഞ നോട്ടം കണ്ടതും അനന്തുവിന്റെ വായിലെ വെള്ളം വറ്റി.
എന്ത് പറയണമെന്ന് ഒരു നിശ്ചയമില്ലാതെ അവൻ തല ചൊറിഞ്ഞു.അനന്തുവിന്റെ ഭാവമാറ്റം കണ്ട് ഉള്ളിൽ ചിരിയോടെ പുറമേ ഗൗരവം പേറിക്കൊണ്ട് അവൾ നിന്നു.
അവൻ ചായ കുടിച്ചു കഴിയുന്ന വരെ അരുണിമ ഉത്തരത്തിലേക്ക് കണ്ണും നട്ടിരുന്നു. അവളുടെ നോട്ടം കണ്ട് അനന്തുവും മുഖമുയർത്തി മുകളിലേക്ക് നോക്കി.
മുകളിലെ ഓടിട്ട മേൽക്കൂര കണ്ടതും അനന്തു മുഖം ചുളിച്ചു അവളെ നോക്കി.
ഓഹ് മാഡം ഓടിന്റെ എണ്ണം എടുത്തോണ്ടിരിക്കുവാല്ലേ? അവൻ ആത്മഗതം പറഞ്ഞു.
"എന്തോന്നാ താൻ പിറുപിറുക്കുന്നേ?"
അരുണിമയുടെ ചോദ്യം കേട്ട് അനന്തു പൊടുന്നനെ ഞെട്ടിയെങ്കിലും അവൻ ഒന്നുമില്ലെന്ന് പറഞ്ഞു ചുമൽ കൂച്ചി.
അരുണിമ മുഖം തിരിച്ചതും അനന്തു ആശ്വാസത്തോടെ നെഞ്ചിൽ തടവിക്കൊണ്ടിരുന്നു.ചായ കുടിച്ച ശേഷം ഗ്ലാസ് അമ്മയ്ക്ക് കൈ മാറിയ ശേഷം അനന്തു പോകാനായി തിരിഞ്ഞു.
അപ്പോഴാണ് അവളുടെ കയ്യിലാകെ പറ്റിപ്പിടിച്ചിരിക്കുന്ന പല വിധ നിറങ്ങൾ അവന്റെ ശ്രദ്ധയിൽ പെട്ടത്.
"അയ്യോ ഇതെന്താ പറ്റിയേ?"
അനന്തു അവളുടെ കയ്യിലേക്ക് ചൂണ്ടി.
അപ്പോഴാണ് അവളുടെ അമ്മയും അത് ശ്രദ്ധിക്കുന്നത്. അവർ ഓടി വന്ന് അരുണിമയുടെ രണ്ടു കൈകളും ഉയർത്തി പിടിച്ചു സൂക്ഷ്മതയോടെ നോക്കി.
അവൾ ചുണ്ട് കടിച്ചു പിടിച്ചു ദൈന്യതയോടെ അമ്മയെ നോക്കി.ആശ അവളെ മുഖമുയർത്തി ശാസനയോടെ നോക്കി.
💬 Comments
View all comments