Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
"ന്റെ ആരു മോളെ എന്തൂട്ടാ ഇതൊക്കെ… രാത്രീല് ഇതാർന്നൂലെ പണി? എന്റെ കുട്ടിക്ക് ഉറക്കൊന്നൂലെ ഈശ്വരാ "
അമ്മ ദൈവത്തോട് പരിഭവം പറഞ്ഞുകൊണ്ടിരുന്നു.സ്വന്തം മകളെ കുറിച്ചുള്ള ഒരമ്മയുടെ ആധി ആ കണ്ണുകളിൽ അനന്തു കണ്ടു.
"അമ്പലത്തീന്ന് പൂജാരിയോട് പറഞ്ഞു ന്റെ കുട്ടീടെ ദിനം മാറ്റാൻ ചരട് പൂജിച്ചു വാങ്ങാട്ടോ "
ആശ വിലപിച്ചു.
അനന്തു അതേ പറ്റി അവളുടെ അമ്മയോട് കൂടുതലായി ചോദിക്കാൻ നിന്നതും അരുണിമ അവനെ നോക്കി കണ്ണുരുട്ടിയതും ഒരുമിച്ചായിരുന്നു.
അതോടെ അവന് നിൽക്കക്കള്ളി ഇല്ലാതായി. അവസാനംമനസില്ലാമനസോടെ അവൻ പോകാൻ തയാറായി.
"ഞാൻ പോട്ടെ അമ്മേ"
അനന്തു യാത്ര ചോദിച്ചു.
"ശരി മോനെ… പിന്നൊരിക്കെ വായോ"
"വരാം അമ്മേ "
അനന്തു അമ്മയോടായി പറഞ്ഞു.ആശ അവിടെ കിടന്ന മുഷിഞ്ഞ തുണി കൊണ്ട് അവളുടെ കയ്യിൽ ഉണങ്ങി പറ്റിപിടിച്ച നിറങ്ങൾ അമർത്തി തുടച്ചു കളയുന്ന തിരക്കിൽ ആയിരുന്നു.
അരുണിമയുടെ അനിയത്തിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവൻ പോകാനായി ഇറങ്ങി.
വാതിൽ പടിയിൽ നിന്നും തിരിഞ്ഞു നോക്കിയപ്പോൾ അവനെ തന്നെ നോക്കികൊണ്ടിരുന്ന രണ്ടു പൂച്ചകണ്ണുകൾ പൊടുന്നനെ സ്ഥാനം തെറ്റി മറ്റെങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചത് ഒരു ചിരിയോടെ അവൻ നോക്കിക്കണ്ടു.
അനന്തു നേരെ ബുള്ളറ്റ് നിർത്തി വച്ച സ്ഥലത്തേക്ക് വെയിലത്ത് നടന്നു. നല്ല ഉഷ്ണം കാരണം അവന് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു.
ചായ കുടിച്ചത് പോരാ എന്ന് അവന് തോന്നി. ദാഹം മാറാൻ എവിടുന്നേലും കുറച്ചു വെള്ളം വാങ്ങി കുടിക്കണമെന്ന് നിശ്ചയിച്ച് അവൻ ബുള്ളറ്റിനു സമീപം നടന്നെത്തി.
വെയിലിന്റെ കട്ടി താങ്ങാനാവാതെ അവന്റെ കണ്ണുകൾ ഇടക്കിടക്ക് അടഞ്ഞു തുടങ്ങി.ആകെ കൂടെ മുൻപിൽ ആകമാനം ഇരുട്ട് വ്യാപിക്കുന്ന പോലെ തോന്നിയതും അവൻ കണ്ണുകൾ അമർത്തി ചിമ്മി തുറന്നു.
അങ്ങനെ ചെയ്തുകൊണ്ട് അവൻ ബുള്ളെറ്റിലേക്ക് അമർന്നിരുന്നു. ചാവി ഇട്ട് കിക്കർ ചവിട്ടി ഓൺ ആക്കിയ ശേഷം അനന്തു ബുള്ളറ്റ്
💬 Comments
View all comments