Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
എങ്ങോട്ടാ പോയേ?"
"ഞാൻ വെറുതെ പുറത്തേക്കൊക്കെ പോയതാ അമ്മാവാ.. നല്ല സ്ഥലമല്ലേ ഇവിടൊക്കെ കാണാൻ ..ഒരുപാട് കാഴ്ചകൾ ഉണ്ടല്ലോ"
"ആഹാ നമ്മുടെ നാടൊക്കെ ഇഷ്ടപ്പെട്ടല്ലേ? ഇന്ന് എങ്ങോട്ടാ പോയേ ?"
ബലരാമൻ ഉത്സാഹത്തോടെ ചോദിച്ചു.
അമ്മാവാ ഞാൻ നമ്മുടെ ഗ്രാമത്തിനോട് ചേർന്ന് മറ്റൊരു ഗ്രാമമില്ലേ ?ഒരു പുഴയ്ക്ക് കുറുകെ പാലമൊക്കെയുള്ളേ?"
"ഏത് കുന്താളപുരമോ ?"
ബലരാമൻറ മുഖം പൊടുന്നനെ കറുത്തു.
അത് അനന്തു ശ്രദ്ധിക്കുകയും ചെയ്തു.
"അതെ അമ്മാവാ നല്ല സ്ഥലമാട്ടോ അവിടം.. എന്ത് ഭംഗിയാണെന്നോ കണ്ടു കൊതി തീർന്നില്ല.
"ഹ്മ്മ് ഇനിയങ്ങോട്ട് പോകണ്ട കേട്ടോ അനന്തൂട്ടാ "
ഗൗരവത്തോടെ ബലരാമൻ പറഞ്ഞു.
"അതെന്താ അങ്ങനെ?"
"അതൊക്കെയുണ്ട് ..എല്ലാം ഞാൻ വിശദമായി പറയാം.. പിന്നീട്"
"അയ്ക്കോട്ടെ "
അനന്തു തലയാട്ടി.
"ഹ്മ്മ്"
"ഇതെന്താ അമ്മാവാ ?"
അവിടെ പണിയെടുത്തു കൊണ്ടിരിക്കുന്ന ആളുകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അനന്തു ചോദിച്ചു.
"ഭൂമിപൂജ അടുത്തു വരുവല്ലേ അനന്തൂട്ടാ.. അപ്പൊ അതിനുള്ള ഒരുക്കങ്ങളാ ഇതൊക്കെ"
"ഇതുകൊണ്ട് എന്താ അമ്മാവാ ചെയ്യാൻ പോണേ?"
"അനന്തൂട്ടാ ഇവിടെ മൊത്തം പണിക്കാര് കിളച്ചു നിരപ്പാക്കും
. അതിനു ശേഷം അവിടെ മണൽ നിറച്ച് ഗോദ പോലെ ഒരുക്കും ..അതിൽ വെച്ചായിരിക്കും ശിവജിത്ത് പ്രാക്ടീസ് ചെയ്യാ."
"എന്ത് പ്രാക്ടീസാ അമ്മാവാ ?"
"ഹോ അത് ഞാൻ മറന്നു പോയി അനന്തൂട്ടാ..
ഭൂമി പൂജയെക്കുറിച്ച് അറിയോ നിനക്ക്?കേട്ടിട്ടുണ്ടോ?"
ബലരാമൻ കൈ കെട്ടി വച്ച് അവനെ നോക്കി.
"ഉണ്ട് അമ്മാവാ കേട്ടിട്ടുണ്ട്.. "
"മിടുക്കൻ ...അപ്പൊ ഭൂമിപൂജയുടെ അവസാനം കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഒരുക്കുന്ന ഗോദയിൽ വച്ച് ഒരു ഏറ്റുമുട്ടൽ ഉണ്ട്
💬 Comments
View all comments