Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
മുഖം മനസിലേക്ക് കൊണ്ടു വന്നതും അവൻ കണ്ണുകൾ തുറന്നു.
"ഹ്മ്മ്മ് റെഡി"
അനന്തു പറഞ്ഞതും അഞ്‌ജലിയും തയാറായി.
അനന്തു പറഞ്ഞു കൊടുത്തപോലെ അരുണിമയെ മനസിൽ കണ്ട് അഞ്‌ജലി വരച്ചുകൊണ്ടിരുന്നു.
ഏകദേശം അര മണിക്കൂർ കൊണ്ട് അവരുടെ ചിത്ര രചന തയാറായി.
അനന്തു അത്ഭുതത്തോടെ ആ സൃഷ്ടി കയ്യിലെടുത്തു നോക്കി.
അവന്റെ മിഴികൾ ആ ചിത്രത്തിൽ തന്നെ ദൃഷ്‌ടി പതിപ്പിച്ചു.
അഞ്‌ജലി അനന്തുവിന്റെ മനസിലുള്ള അരുണിമയെ അസാധ്യമായി വരച്ചിരുന്നു.
അനന്തു ആഹ്ലാദത്തോടെ അഞ്ജലിയെ ചേർത്തു പിടിച്ചു.
"എന്റെ മോളെ ഇതെങ്ങനെ..? വിശ്വസിക്കാൻ പറ്റുന്നില്ല ..അടിപൊളി ആയിട്ടുണ്ട് ..ഇതു തന്നാ എന്റെ അരുണിമ ..എന്റെ മാത്രം അരുണിമ"
അനന്തു പുലമ്പിക്കൊണ്ടിരുന്നു.
അത് കേട്ടതും അഞ്ജലിയുടെ ഉള്ളം നിറഞ്ഞു.
"എന്നാലും നന്ദുവേട്ടാ ആകെ 2 തവണയേ നിങ്ങൾ തമ്മിൽ കണ്ടിട്ടുള്ളു പക്ഷെ എങ്ങനെ ഇത്ര കൃത്യമായിട്ട് ആളെ കുറിച്ചുള്ള മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങൾ വരെ പറഞ്ഞു തന്നു'
അഞ്‌ജലി സംശയത്തോടെ അവനെ നോക്കി.
"അതോ... അരുണിമയെ ആദ്യമായി കണ്ടപ്പോ എന്തോ മുജ്ജന്മ ബന്ധം ഉള്ളത് പോലെയാ എനിക്ക് തോന്നിയെ..
പണ്ടെപ്പോഴോ കണ്ടു മറന്ന ഒരു മുഖം പോലെ..
അവളുടെ വിയർപ്പിന്റെ ഗന്ധം വരെ എനിക്ക് അറിയാം..
പക്ഷെ കോമഡി എന്താന്ന് വച്ചാൽ അവളുടെ വിയർപ്പിന്റെ മണം ഇതുവരെ നേരിട്ട് എനിക്ക് കിട്ടിയിട്ടില്ല"
"ഛെ വൃത്തികെട്ടവൻ "
അഞ്‌ജലി ലജ്ജയോടെ അവന്റെ കൈകളിൽ തട്ടി.
അനന്തു നാക്ക് വെളിയിലിട്ട് അവളെ നോക്കി ഗോഷ്ടി കാണിച്ചു
"ആഹാ എന്തൊക്കെയാണോ ആവോ.. എനിക്കൊന്നും മനസിലാകുന്നില്ല."
"അതിനു കുട്ടിക്ക് സെൻസ് വേണം.. സെൻസിബിലിറ്റി വേണം "
മമ്മൂട്ടി സ്റ്റൈലിൽ അനന്തു പറഞ്ഞു.
"ആണോ ..ഞാനേ മോഹൻലാലിൻറെ ആളാ.. നീ പോ മോനെ ദിനേശാ '
അഞ്‌ജലി അവനെ നോക്കി ഒരു ലോഡ് പുച്ഛം വിതറി.
"ശരി മാഡം അപ്പോഴേ ഞാൻ ഈ വരച്ചത് എടുക്കുവാട്ടോ"
"എന്തിനാ റൂമിൽ ചെന്നിട്ട് വെള്ളമിറക്കാനോ'
"അങ്ങനൊന്നുമില്ലാന്നേ ..ചുമ്മാ ഒരു രസം"
"ശരി ശരി സാറ് സ്ഥലം വിട് എനിക്കിവിടെ പണിയുണ്ട്"
"ആയ്ക്കോട്ടെ മാഡം '
അഞ്ജലിയുടെ കവിളിൽ തട്ടിക്കൊണ്ടു അനന്തു എണീറ്റു പോയി.
💬 Comments
View all comments