Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
അനന്തു പോയി കഴിഞ്ഞതും അഞ്ജലിയുടെ മുഖം പൊടുന്നനെ മ്ലാനമായി.
അവൾ നിറഞ്ഞ ദുഖത്തോടെ അവിടെ ഒളിപ്പിച്ചു വച്ചിരുന്ന ചുവന്ന പനിനീർ പുഷ്പം കയ്യിലെക്കെടുത്തു.
അത് കണ്ടതും അവളുടെ മിഴികൾ നിയന്ത്രണം വെട്ടിച്ചു നിറഞ്ഞൊഴുകി.
പിടയുന്ന മനസോടെ അവൾ ഉള്ളം കയ്യിൽ വച്ചു ആ പുഷ്പത്തിനെ ഞെരിച്ചു കൊന്നു.
അവളുടെ ഉള്ളം കയ്യിൽ കിടന്ന് പിടഞ്ഞുകൊണ്ടാണ് ആ പൂവ് ശ്വാസം മുട്ടി മരിച്ചത്.
തോരാത്ത കണ്ണുകളുമായി അവൾ വീൽ ചെയറിലേക്ക് ചാരിയിരുന്നു.
അവളുടെ ഉയർന്ന മിടിപ്പ് ആരും ശ്രദ്ധിച്ചിരുന്നില്ല.
മുറിയിൽ എത്തിയതും അനന്തു കുളിക്കാനായി ബാത്‌റൂമിൽ കയറി.
നല്ല ക്ഷീണം അവന്റെ ശരീരത്തെയും മനസിനെയും ബാധിച്ചിരുന്നു.
ഷവറിനിടയിൽ അവൻ സംയമനത്തോടെ നിന്നു.
തലയിലെ പെരുപ്പും മനസിലെ വേദനകളും ആ ജലധാരയോടൊപ്പം അവനെ വിട്ട് ഒഴുകിപോയി.
ഈ സമയം ലക്ഷ്മി പതുക്കെ ദേവന്റെ മുറിയിലേക്ക് കടന്നു വന്നു.
ദേവൻ ഉപയോഗിച്ചിരുന്ന ഓരോ വസ്തുക്കളെ തൊട്ടും തലോടിയും അവൾ നടന്നു.
അവനുമായുള്ള ഓർമ്മകൾ അവൾ അയവിറക്കികൊണ്ടിരുന്നു.
ഇപ്പോഴും ആ മുറിയിലേക്ക് വരുമ്പോൾ പോലും ദേവന്റെ മണം അനുഭവിച്ചറിയാൻ പറ്റുന്നുണ്ടെന്ന് അത്ഭുതത്തോടെ അവൾ ഓർത്തു.
അങ്ങനെ ആ റൂമിൽ ഭ്രമണം ചെയ്തു നാടക്കുമ്പോഴാണ് മേശപ്പുറത്തു വച്ചിട്ടുള്ള പേപ്പർ അവളുടെ ശ്രദ്ധയിൽപെട്ടത്.
ലക്ഷ്മി അതെടുത്തു കയ്യിൽ പിടിച്ചു.
ഒരു പേപ്പർ ചുരുട്ടി വച്ചിട്ടുള്ളതാണെന്ന് അവൾക്ക് മനസിലായി.
അവൾ പയ്യെ ആ ചുരുൾ നിവർത്തിയെടുത്തു.
അത് കണ്ടതും ലക്ഷ്മിക്ക് തലയിൽ കൊള്ളിയാൻ മിന്നുന്ന പോലെ തോന്നി.
ഒപ്പം കാതടപ്പിക്കുന്ന ശബ്ദങ്ങളും അവൾക്ക് കേൾക്കുന്ന പോലെ അനുഭവപ്പെട്ടു.
തന്റെ കണ്ണുകളെ വിശ്വസിക്കാൻ അവൾക്ക് സാധിച്ചില്ല.
അതിലുള്ള പെൺകുട്ടിയുടെ ചിത്രം കണ്ട് ലക്ഷ്മിയുടെ മനസ് പിടഞ്ഞു.
അവളുടെ കൈകൾ വിറ കൊണ്ടു.
നിറഞ്ഞു വന്ന കണ്ണുകൾ അവളുടെ കാഴ്ച്ചയിൽ നിന്ന ആ ചിത്രത്തെ പതിയെ മായിച്ചു തുടങ്ങി.
തൊണ്ടയിൽ കരച്ചിൽ കുടുങ്ങിയ പോലെ.
ലക്ഷ്മി ശ്വാസമെടുക്കാൻ വല്ലാതെ പാടുപെട്ടു.
അപ്പോഴാണ് അനന്തു കുളി കഴിഞ്ഞു അരയിൽ ടവൽ ചുറ്റിക്കൊണ്ട് പുറത്തേക്ക് വന്നത്.
അത് കണ്ടതും ലക്ഷ്മിയുടെ നിയന്ത്രണം വിട്ടുപോയി.
അവളുടെ വായ് പൊത്തിയുള്ള കരച്ചിൽ കേട്ട് അന്ധാളിപ്പോടെ അവൻ ചുറ്റും
💬 Comments
View all comments