Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
നോക്കി.
അപ്പോഴാണ് ലക്ഷ്മി ആന്റി തന്റെ മുറിയിൽ നിന്ന് വിതുമ്പുന്നത് അനന്തു കാണുന്നത്.
ആളുടെ കയ്യിലുള്ള പേപ്പറിലേക്ക് ഒരു നിമിഷം ശ്രദ്ധ പാളിയതും അനന്തു ഞെട്ടി.
അവൻ ഭയത്തോടെ അവളെ നോക്കി.
അനന്തു എന്തെങ്കിലും പറയും മുൻപേ ലക്ഷ്മി കരഞ്ഞുകൊണ്ട് മുറി വിട്ടിറങ്ങിപോയിരുന്നു.
"ശോ ഏത് നേരത്താണോ അരുണിമയുടെ ചിത്രം അവിടെ വയ്ക്കാൻ തോന്നിയെ? അഞ്ജലിയോട് ഇനി എന്ത് സമാധാനം പറയും?"
അനന്തു ആകെ ചിന്തിതനായി.
എന്നാലും അരുണിമയുടെ ചിത്രം കണ്ടിട്ട് എന്തിനാ ലക്ഷ്മി ആൻറി കരഞ്ഞേ ?
ഇനി ദേവൻ അമ്മാവന്റെ കാമുകിയെ കുറിച്ച് ലക്ഷ്മി ആന്റിക്ക് അറിയുമോ?
അരുണിമയും കല്യാണിയും കാണാൻ ഒരു പോലല്ലേ ഇനി അത് കല്യാണിയാണെന്ന് തെറ്റിദ്ധരിച്ചോ ആവോ ?
അനന്തു തല പുകഞ്ഞ് ആലോചിച്ചുകൊണ്ടിരുന്നു.
പക്ഷെ ഒരുത്തരവും അവന് ലഭിച്ചില്ല.
തൽക്കാലം ബെഡിലേക്ക് മലർന്ന് കിടന്ന് മയക്കത്തെ വരവേറ്റു
ഈ സമയം മുറിയിലെ കട്ടിലിൽ കമിഴ്ന്നു കിടന്ന് പൊട്ടിക്കരയുകയായിരുന്നു ലക്ഷ്മി.
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവൾ തലയിണയെ കെട്ടിപ്പിടിച്ചു കിടന്നു.
കല്യാണിയുടെ മുഖം അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.
വീണ്ടും ആ മുഖം കണ്ടതിന്റെ നീറ്റലിൽ ആയിരുന്നു അവൾ.
പിടയുന്ന മനസുമായി അവൾ കടിച്ചു പിടിച്ചു തേങ്ങി.
ആകെ ഒറ്റയ്ക്കായ പോല അവൾക്ക് തോന്നി.
ഇപ്പൊ തനിക്ക് ആരുമില്ല.
എല്ലാവരും ആ വലിഞ്ഞു കേറി വന്നവന്റെ പുറകെയാണ്.
മനസിലെ നൊമ്പരം കുറഞ്ഞതും അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു.
ഒരു ആശ്വാസത്തിനായി.
.
.
.
.
തിരുവമ്പാടി മനയുടെ മുറ്റത്ത് നിന്ന് നാട്ടുകാരുടെ പരാതി കേൾക്കുകയായിരുന്നു രുദ്രൻ തിരുമേനി.
തൊട്ടടുത്ത് തന്നെ ജയശങ്കർ കയ്യും കെട്ടി നിൽപ്പുണ്ടായിരുന്നു.
അവരെ വീക്ഷിച്ചു കൊണ്ട് രുദ്രൻ തിരുമേനിയുടെ സഹോദരി ലീല അന്തർജ്ജനം കാലിന്മേൽ കാലും കയറ്റി വച്ചു തിളങ്ങുന്ന പട്ടു സാരിയും അണിഞ്ഞുകൊണ്ട് ഇരിപ്പുണ്ടായിരുന്നു.
അവരുടെ സമീപത്തായി മനയിലെ മറ്റ് അന്തർജനങ്ങളും നിൽപ്പുണ്ടായിരുന്നു.
അവിടെ സന്നിഹിതരായിരുന്ന പരാതിക്കാരായ ജനങ്ങൾ ഉന്നയിച്ച ആവശ്യം ഇതായിരുന്നു.
തേവക്കാട്ട് കുടുംബം ഭൂമി പൂജയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങി.
പക്ഷെ തിരുവമ്പാടിക്കാർ അതിനുള്ള യാതൊരു ഒരുക്കങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ലായിരുന്നു.
💬 Comments
View all comments