0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1113

സ്വന്തം മകളുടെ കാര്യമാണെങ്കിലും അച്ഛന്റെ അഭിപ്രായം അറിയാൻ ബലരാമൻ ക്ഷമയോടെയിരുന്നു.

"ബാലരാമാ എന്താ നിന്റെ അഭിപ്രായം ?"

ശങ്കരൻ സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് കൈകൾ കെട്ടി വച്ചു സ്വന്തം മകനെ ഉറ്റു നോക്കി.

"അറിയില്ല അച്ഛാ....അച്ഛൻ എന്ത് തീരുമാനമെടുത്താലും ഞങ്ങക്ക് സമ്മതമാണ്"

ബലരാമൻ അതും പറഞ്ഞുകൊണ്ട് സീതയെ പാളി നോക്കി.

അവൾ ആ തീരുമാനത്തെ സാധൂകരിക്കുന്ന വിധത്തിൽ തന്റെ ഭർത്താവിനെ നോക്കി തലയാട്ടി.

"സീതേ നിന്റെ അഭിപ്രായമോ ?"

ശങ്കരൻ തന്റെ മരുമകളോട് ആ ചോദ്യം ആവർത്തിച്ചു.

പെട്ടെന്നുള്ള ആ ചോദ്യം സീതയെ ഞെട്ടിച്ചു.

പക്ഷെ അതിനു ബദലായിട്ടുള്ള ഒരുത്തരം ബാലരാമനെ പോലെ അവളുടെ കൈ വശവും ഉണ്ടായിരുന്നില്ല.

"ബാലരമേട്ടൻ പറഞ്ഞപോലെ..എല്ലാം അച്ഛന്റെ ഇഷ്ട്ടം പോലെ ചെയ്താട്ടെ"

അവരുടെ മറുപടികൾ അനന്തുവിൻറെ നെഞ്ചിലേക്ക് അസ്ത്രം കണക്കെ തറഞ്ഞു കയറികൊണ്ടിരുന്നു.

അത് അവന്റെ മനസിനെ ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു.

ആ വേദനയിൽ പുളഞ്ഞുകൊണ്ട് എല്ലാം നഷ്ടപെട്ടവനെ പോലെയിരുന്നു.

ബലരാമൻ അമ്മാവനും സീത അമ്മായിയും ഉറപ്പായിട്ടും എതിർക്കുമെന്നാണ് അനന്തു മനസിൽ കരുതിയിരുന്നത്.

പക്ഷെ ഇത് ആകെ കീഴ്മേൽ മറിഞ്ഞ പോലെയായി മാറി.

മീനാക്ഷിക്ക് തന്നോടുള്ളത് പ്രേമമല്ല മറിച്ച് ഇൻഫാക്ച്ചുവേഷൻ ആണെന്ന് ഉറക്കെ വിളിച്ചു പറയാൻ അനന്തുവിന് തോന്നി.

ചേട്ടന്റെ അവസ്ഥ കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ ശിവ അന്തംവിട്ടിരുന്നു.

"എടി ഭാര്യേ നിനക്ക് എന്താ പറയാനുള്ളേ?"

കർത്യാനിയുടെ കൈയിൽ പിടിച്ചുകൊണ്ട് ശങ്കരൻ ചോദിച്ചു.

അതിന് മറുപടിയെന്നോണം ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു തുടങ്ങി.

"രണ്ടുപേരും എന്റെ മക്കൾ തന്നാ..അവര് ഒന്നാകുന്നതിന് എനിക്ക് വിരോധൊന്നൂല്ല "

ആ മറുപടി കേട്ടതും ബാലരാമന്റെയും സീതയുടെയും മുഖത്തു പുഞ്ചിരി വിരിഞ്ഞു.

ശങ്കരൻ മാലതിയെ നോക്കിയതും എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്കായി.

വിജയനും ഷൈലയും മാലതിയുടെ മറുപടി എന്താണെന്ന് അറിയുവാൻ അക്ഷമരായി കാത്തിരുന്നു.

"മോളെ മാലതി നിന്റെ അഭിപ്രായമെന്താ? അനന്തുവിന്റെ കാര്യമായതോണ്ടു നിനക്കാണല്ലോ ഞങ്ങളെക്കാൾ കൂടുതൽ അവകാശം അവനിലുള്ളത്. മോള് എന്തു പറഞ്ഞാലും അത് നമ്മൾ അനുസരിക്കും. വേണംന്ന് പറഞ്ഞാലും വേണ്ടാന്ന് പറഞ്ഞാലും ഞങ്ങൾ നിന്റെ കൂടെ നിക്കും "

ശങ്കരൻ പറഞ്ഞു കഴിഞ്ഞതും മറുപടിയെന്നോണം മാലതിയുടെ മുഖത്തൊരു മന്ദഹാസം

💬 Comments

View all comments