Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
പറഞ്ഞോ നമുക്ക് രണ്ടു കല്യാണവും ഒരു പന്തലിൽ നടത്താം"
മാലതിയുടെ വാക്കുകൾ കേട്ടതും മീനാക്ഷിയ്ക്ക് അല്പം ആശ്വാസം തോന്നി.
എങ്കിലും തന്റെ മനസിലുള്ളത് പുറത്തു പറയാനുള്ള ധൈര്യം അവളുടെ കൈ വശം ഉണ്ടായിരുന്നു.
എല്ലാവരെയും ഒന്ന് നോക്കിയ ശേഷം മീനാക്ഷി എണീറ്റു വന്ന് മുത്തശ്ശന് സമീപം വന്നിരുന്നു.
അദ്ദേഹം അവളുടെ നെറുകയിലൂടെ പയ്യെ തലോടി.
"മോള് പറഞ്ഞോ.. പേടിക്കുവോന്നും വേണ്ട ആരാ ആള്?"
ആ ചോദ്യം കേട്ടതും മീനാക്ഷി അദ്ദേഹത്തെ നോക്കി.
ഇനി ഒന്നും മറച്ചു വയ്ക്കണ്ടതില്ല.
എല്ലാം പറയാനുള്ള സമയം ഇതാണ്.
എല്ലാവരും അറിയണം ഞാനാരെയാണ് സ്നേഹിക്കുന്നതെന്ന്.
മനസിൽ ആത്മഗതം പറഞ്ഞു കൊണ്ട് മീനാക്ഷി ഒന്നു നെടുവീർപ്പെട്ടു.
"മുത്തശ്ശാ എനിക് അനന്തുവിനെയാ ഇഷ്ട്ടം. മാലതി ആന്റിയുടെ മകൻ .ഐ റിയലി ലവ് ഹിം"
മീനാക്ഷിയുടെ വെളിപ്പെടുത്തൽ കേട്ട് എല്ലാരും ഒന്നു നടുങ്ങി.
മാലതിയും സീതയും ബാലരാമനും ഞെട്ടി തരിച്ചിരിക്കുകയായിരുന്നു.
ശിവപ്രിയ ഇത് കേട്ട് വായും പൊളിച്ചു മീനാക്ഷിയെ നോക്കി.
മുത്തശ്ശനും മുത്തശ്ശിക്കും മറിച്ചായിരുന്നില്ല അവസ്‌ഥ.
എല്ലാവരും അനന്തുവിനെയും മീനാക്ഷിയെയും മാറി മാറി നോക്കി.
അനന്തു ആകെ കിളിപോയ അവസ്ഥയിൽ ആയിരുന്നു.
ഒന്നും മനസ്സിലാവാതെ അവൻ മീനാക്ഷിയെ തുറിച്ചു നോക്കി.
അവൾ അത് കണ്ടില്ലെന്ന് നടിച്ചു.
"അനന്തു ...മീനാക്ഷി പറഞ്ഞത് ശരിയാണോ? നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ?"
ശങ്കരൻ ശബ്ദത്തിന് കട്ടി കൊടുത്തു കൊണ്ട് ചോദിച്ചു.
"അയ്യോ മുത്തശ്ശാ ഞാനിതൊന്നും അറിഞ്ഞിട്ട് പോലുമില്ല..എനിക് ഒന്നും അറിഞ്ഞൂടാ.."
അനന്തു വെപ്രാളത്തോടെ ഉറക്കെ പറഞ്ഞു.
"അപ്പൊ നിനക്ക് അവളോട് ഇഷ്ടമൊന്നുമില്ലേ?"
മുത്തശ്ശന്റെ ഗൗരവം പൂണ്ട മുഖം കണ്ടതും അനന്തു ആകെ വല്ലാതായി.
"ഇല്ല മുത്തശ്ശാ എനിക്ക് അങ്ങനൊരു ഇഷ്ട്ടം മീനാക്ഷിയോട് ഇല്ല ..ഇനിയൊട്ടു തോന്നത്തുമില്ലാ "
അനന്തു ദയനീമായി മാലതിയെ നോക്കി.
ആ അമ്മയുടെ കണ്ണുകളിൽ തൻറെ മകനോടുള്ള അടങ്ങാത്ത വിശ്വാസം ഒളി മിന്നുന്നത് ശങ്കരൻ ശ്രദ്ധിച്ചു.
അത് കണ്ടതും അനന്തുവിനും അല്പം ആശ്വാസം തോന്നി.
"മുത്തശ്ശാ എനിക്ക് അനന്തുവിനെയാ ഇഷ്ട്ടം പക്ഷെ അവന് എന്നൊടുണ്ടോന്ന് ഇപ്പോഴും അറിഞ്ഞൂടാ "
മീനാക്ഷി പ്രതീക്ഷയോടെ ശങ്കരനെ നോക്കി.
ആ വീട്ടിലെ അവസാന വാക്ക് അദ്ദേഹമായിരുന്നു.
💬 Comments
View all comments