0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1109

നോക്കി ചിറി കോട്ടി.

ഇത് കണ്ടതും ശിവ അവനെ നോക്കി കൊഞ്ഞനം കുത്തി.

രണ്ടു പേരുടെയും കുട്ടിക്കളി കണ്ട് മാലതി അവരെ രൂക്ഷമായി ഒന്നു നോക്കി.

അത് കണ്ടതും രണ്ടു പേരും നല്ല കുട്ടികളെ പോലെ ഇരുന്നു.

"ഏതായാലും രാമ പണിക്കാരോട് ഇത്രടം വരെ ഒന്നു വരാൻ പറയണം.ജിത്തൂന്റെ കാര്യം ഒന്ന് നോക്കണം.ഭൂമി പൂജയ്ക്ക് ശേഷം അവന്റെ വിവാഹം നടത്താം.അതുപോരെ ?"

ശങ്കരൻ എല്ലാവരോടുമായി ചോദിച്ചു.

മകന്റെ വിവാഹ കാര്യം കേട്ടപ്പോൾ അച്ഛനായ ബാലരാമനും അമ്മയായ സീതയ്ക്കും അതിയായ സന്തോഷം തോന്നി.

മാലതി ആനന്തത്തോടെ ഏട്ടത്തിയായ സീതയുടെ കയ്യിൽ മുറുകെ പിടിച്ചു.

"കല്യാണം നമുക്ക് അങ്ങു ആഘോഷിക്കണം. ദേശം ഗ്രാമം മൊത്തം ഒരു ഉത്സവം പോലെ അത് കൊണ്ടാടണം "

വിജയന്റെ വാക്കുകൾ എല്ലാവരും ഏറ്റു പിടിച്ചു.

ശങ്കരൻ അതിനുള്ള സമ്മതം മൂളി.

"അല്ലാ മീനാക്ഷിയ്ക്കും കല്യാണ പ്രായം ആയില്ലേ അവളുടെ കാര്യവും നോക്കണ്ടെ?"

കർത്യായനി അവരോടായി ചോദിച്ചു.

"അതിപ്പോ മോൾടെ അച്ഛനും അമ്മയും പറയട്ടെ..എന്നിട്ടല്ലേ നമുക്ക്‌ തീരുമാനം എടുക്കാൻ പറ്റു "

ശങ്കരൻ ബാലരാമനെ ഉറ്റു നോക്കി.

ആ നോട്ടം കണ്ടതും അദ്ദേഹം മറുപടി പറഞ്ഞു.

"അച്ഛാ ഞങ്ങളിതുവരെ അതേപ്പറ്റി ചിന്തിച്ചിട്ടെയില്ല.അവളിപ്പോഴും എനിക്കും സീതയ്ക്കും കൊച്ചു കുട്ടിയാ.അപ്പൊ അവൾക്ക് വിവാഹ പ്രായം ആയെന്നു എല്ലാവർക്കും തോന്നുന്നുണ്ടേൽ ഒരു തീരുമാനം എടുത്തോളൂ എനിക് സന്തോഷമേയുള്ളൂ"

അച്ഛന്റെ വാക്കുകൾ കേട്ടതും മീനാക്ഷിയ്ക്ക്  നാണമായി.

അവൾ ഒളികണ്ണിട്ട് അനന്തുവിനെ നോക്കി.

എന്നാൽ അവൻ ഇതൊന്നും ശ്രദ്ധിക്കാതെ മുത്തശ്ശിയുടെ മടിയിൽ കിടയ്ക്കു കയായിരുന്നു.

ഇത് കണ്ടതും മീനാക്ഷിക്ക് അല്പം നീരസം തോന്നി.

അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.

"ജിത്തൂട്ടൻ അവന്റെ പെണ്ണിനെ കണ്ടുപിടിച്ചപോലെ നീയാരേലും കണ്ടു വച്ചിട്ടുണ്ടോ പെണ്ണെ ?"

മുത്തശ്ശിയുടെ ചോദ്യം കേട്ട് മീനാക്ഷിക്ക് വല്ലാതെ ചമ്മൽ തോന്നി.

എല്ലാവരുടെയും നോട്ടം തന്നിലേക്കാണെന്നു അറിഞ്ഞതും അവൾ ആകെ അസ്വസ്ഥയായി.

മീനാക്ഷിയുടെ മുഖത്തെ ഭാവ മാറ്റം കണ്ടതും എല്ലാവരുടെയും മുഖത്ത് അമ്പരപ്പ് വിരിഞ്ഞു.

അത് കണ്ടതും മാലതിയ്ക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പ് മനസിലായി.

"മീനുമോളെ നിനക്ക് ആരോടേലും ഇഷ്ടമുണ്ടോ ? ഉണ്ടേൽ

💬 Comments

View all comments