0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1108

വല്ലാത്ത ആകംക്ഷ നിറഞ്ഞു വന്നു.

അതിന്റെ സംഗ്രഹം കൂടുതലായി അറിയാൻ അതിലേക്ക് മുഖം പൂഴ്ത്തി.

വൈരജാത വംശജരുടെ കഥയായിരുന്നു അത്.

വൈരജാതനായ വില്ലാളി വീരൻ അഥർവ്വന്റെ കഥ.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കഥ.

എന്തിന് വേണ്ടിയാണോ തിരഞ്ഞത് അത് കൈവശം കിട്ടിയതിന്റെ ചാരിതാർത്ഥ്യത്തിൽ ആ താളിയോലയുടെ സാരാംശത്തിലേക്ക് അദ്ധേഹം കടന്നു.
.
.
.
.
ഈ സമയം തേവക്കാട്ട് തറവാട്ടിൽ എല്ലാവരും കൂടി വിശേഷം പറഞ്ഞിരിക്കുകയായിരുന്നു.

മുത്തശ്ശിയുടെ മടിയിൽ തല ചായ്ച്ചു വച്ച് അനന്തു കിടപ്പുണ്ട്.

കാർത്യായനി അവന്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.

അവർക്ക് സമീപം ബലരാമനും വിജയനും ഷൈലയും ഇരിപ്പുണ്ട്.

സീതയുടെ മടിയിൽ തല ചായ്ച്ചു കൊണ്ട് ശിവപ്രിയയും അവർക്ക് സമീപത്തായി മാലതിയുമുണ്ട്.

ശങ്കരൻ പഴയ കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ട് മാലതിയെ കളിയാക്കികൊണ്ടിരുന്നു.

അവളുടെ ചെറുപ്പത്തിലെ കുസൃതിയും കൊഞ്ചലുകളുമൊക്കെ അവർ പങ്കുവച്ചു.

മാലതിയ്ക്ക് ചമ്മൽ കാരണം മുഖം ചുവന്നു തുടുത്തു.

അമ്മയുടെ കുട്ടിക്കാല കൃസൃതികൾ അനന്തു നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു.

ഇതൊക്കെ അവൻ ആദ്യമായി കേൾക്കുന്നതായിരുന്നു.

അന്നേരം തന്റെ അച്ഛനെ അവൻ വല്ലാതെ മിസ് ചെയ്തു.

ഇപ്പൊ അച്ഛനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ.

എല്ലാവരുടെയും സ്നേഹം അച്ഛനും കിട്ടുമായിരുന്നു.

അതൊക്കെ ഓർത്തപ്പോൾ ഒരു കുഞ്ഞുനോവ് അവന്റെ മനസിലേക്ക് ഓടിയെത്തി.

നെറുകയിൽ ലഭിക്കുന്ന മുത്തശ്ശിയുടെ കരിലാളനം അവനെ തണുപ്പിച്ചു.

"അച്ഛാ ഭൂമിപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയോ ?"

മാലതിയുടെ ശബ്ദമാണ് അനന്തുവിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

അവൻ മുത്തശ്ശന്റെ മറുപടിക്കായി കാതോർത്തു.

"തുടങ്ങി മോളെ ഇത്തവണ ഉത്സവമൊക്കെ കെങ്കേമമാക്കാനാ സംഘാടകരുടെ തീരുമാനം.. കുറേ VIP കൾ ഒക്കെ വരുന്നുണ്ട് "

"സിനിമാ നടന്മാരൊക്കെ വരുവോ മുത്തശ്ശാ?"

ശിവപ്രിയയുടെ കൊഞ്ചിക്കൊണ്ടുള്ള ചോദ്യം കേട്ടതും ശങ്കരൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

"അറിയില്ല ശിവ മോളെ ആരെയാ ക്ഷണിക്കുന്നതെന്ന്?"

"എങ്കിൽ നമുക്ക് ദുൽഖർ സൽമാനെ വിളിക്കാം "

ശിവ ഉത്സാഹത്തോടെ സീതയുടെ മടിയിൽ നിന്നും ചാടിയെണീറ്റു.

"നമുക്ക് നോക്കാട്ടോ "

ശങ്കരൻ തന്റെ പേരമകളെ വാത്സല്യത്തോടെ നോക്കി.

ഇവൾക്കാരേലും ദുൽഖറിന്റെ കൈവിഷം കൊടുത്തിട്ടുണ്ടോ ഇങ്ങനൊരു ദുൽഖർ പ്രാന്തി.

അനന്തു പുച്ഛത്തോടെ അനിയത്തിയെ

💬 Comments

View all comments