0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1124

ചുംബിക്കാനൊരുങ്ങിയതും ആരോ ഒരാൾ അവന്റെ ഉള്ളിൽ നിന്നും പറഞ്ഞു തന്നതുകൊണ്ടായിരുന്നു.

അവൻ ആ നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ചു.

കാമത്തോടെ അവളുടെ തേനൂറുന്ന അധരങ്ങളിൽ ചുംബിക്കാനൊരുങ്ങിയതും പൊടുന്നനെ പുറകിൽ ഉണ്ടായ സ്ഫോടന ശബ്ദം കേട്ടപ്പോഴാണ് അനന്തു രാധയിൽ നിന്നും വിട്ടു മാറി പുറത്തേക്കിറങ്ങി പോകുന്നത്.

പുറത്തു വന്നപ്പോഴാണ് അനന്തു സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.

പക്ഷെ തൊട്ട് മുൻപ് സംഭവിച്ചതൊന്നും അവന്റെ ബോധ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല.

അനന്തു കടയുടെ പുറത്തേക്ക് ഇറങ്ങിവരുന്നത് ദിവ്യദൃഷ്ടിയിലൂടെ ഗുഹയിലിരുന്ന സ്ത്രീ ദർശിച്ചു.

അത് കണ്ടതും കോപം കൊണ്ടു തിളക്കുന്ന മുഖവുമായി അവൾ കണ്ണു തുറന്നു.

ആ മാൻ പേടമിഴികൾ കനല് പോലെ ചുവന്നു വന്നു.

പക കൊണ്ടു വിറക്കുന്ന ഉടലുമായി അവൾ എരിയുന്ന ഹോമാകുണ്ഡത്തിലേക്ക് നോക്കി അലറി.

"നിന്റെ കൈവശമുള്ള ത്രൈലോക്യ വശീകരണ മന്ത്രം ഞാൻ നേടിയെടുക്കും അഥർവ്വാ..

അതിന് ശേഷം നിന്റെ മരണം.

നിന്റെ മരണ ദൂതുമായി ഞാനിതാ വരികയായി.

ഇനി വരുന്ന പൗർണമി നാളിൽ നീ എന്റേതാകും.

അതിനു ശേഷം ഞാൻ നിനക്ക് മരണം വിധിക്കും.

അതുവരെ എന്റെ കഴുകൻ കണ്ണുകളിൽ നിനക്ക് മോചനമില്ല

ഹ ഹ ഹ ഹ"

അമാലികയുടെ അലർച്ച ആ ഗുഹയിലാകെ പ്രതിധ്വനിച്ചു.

ആരാണ് അവൾ?

അഥർവ്വന്റെ മരണ ദൂതുമായി വരുന്നവൾ ?

അമാലിക.......അമാലിക

(തുടരും)

Nb. കഥ ഒരുപാട് വൈകിയെന്ന് അറിയാം...ക്ഷമയോടെ കാത്തിരുന്ന എല്ലാവരോടും നന്ദി പറയുന്നു...ഒത്തിരി സ്നേഹം... അരൂപി എന്ന എന്റെ കഥ 3 ലക്ഷം views കടന്നിരിക്കുന്നു... ആദ്യമായാണ് എന്റെ കഥയ്ക്ക് അത്രയും views കൂടുതൽ കിട്ടുന്നത്.. ആ സന്തോഷവും ഇപ്പൊ എല്ലാരോടും പങ്കു വയ്ക്കുന്നു... അരൂപി എല്ലാർക്കും ഇഷ്ടപെട്ടെന്നു കരുതുന്നു... വരുന്ന പാർട്ടിൽ അനന്തുവിന്റെ കൈവശമുള്ള വശീകരണ മന്ത്രം എന്താണെന്ന് പറഞ്ഞു തരാട്ടോ... പക്ഷെ ആരും അത് ഉപയോഗിക്കരുത് കേട്ടോ???? ഉപയോഗിച്ചാൽ നിങ്ങളെ പിടിച്ചു ചാത്തന് ഇട്ടുകൊടുക്കും ഞാൻ??
കഥ എങ്ങാനുണ്ടെന്നു അഭിപ്രായം അറിയിക്കണേ.... പാങ്ങില്ലേൽ അടുത്ത തവണ ശരിയാക്കാം കേട്ടോ...

സ്നേഹത്തോടെ ചാണക്യൻ.....!!!

💬 Comments

View all comments