Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
ഒപ്പിയെടുത്തുകൊണ്ടിരുന്നു.
"മോനെ അനന്തു ഒന്നു നോക്കെടാ ഇത് അമ്മയാടാ മോനെ പറ എന്തെങ്കിലും അമ്മയോട് "
മാലതി സഹിക്കവയ്യാതെ അവനെയും കെട്ടിപിടിച്ചിരുന്നു.
ജനിച്ച കാലം തൊട്ട് ഇതുവരെ ഒരു ഈർക്കിലി കമ്പ് കൊണ്ട് പോലും മാലതി അവനെ വേദനിപ്പിച്ചിട്ടില്ലായിരുന്നു.
അതിനുള്ള അവസരം അവൻ ഒരുക്കിയിട്ടില്ല എന്ന് പറയുന്നതാവും ശരി.
എന്നും അവൻ അനുസരണയുള്ള ഒരു കുട്ടിയായിട്ടാ വളർന്നിരുന്നത്.
ഇന്ന് ആദ്യമായി തന്റെ മോനെ വേറൊരാള് നോവിക്കുന്നത് കണ്ടപ്പോൾ ആ പെറ്റ വയറിന് സഹിച്ചില്ല.
നെഞ്ചിൽ ആരോ ഭാരം എടുത്തു വച്ച പോലെ മാലതിയ്ക്ക് തോന്നി.
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സങ്കട കടൽ പുറത്തേക്ക് ഒഴുകി വരാതിരിക്കാൻ അവൾ പാടുപെട്ടു.
"മോനെ കണ്ണ് തുറക്കെടാ എന്നിട്ട് അമ്മയോട് മിണ്ട് "
മാലതി പുലമ്പിക്കൊണ്ടു അവന്റെ മുഖം ഇളക്കിക്കൊണ്ടിരുന്നു.
ആ പിടച്ചിലിൽ അനന്തു പയ്യെ കണ്ണുകൾ തുറന്നു.
അത് കണ്ടതും മാലതി ആഹ്ലാദത്തോടെ അവനെ നോക്കി.
അവൻ കണ്ണു മിഴിച്ചുകൊണ്ടു ചുറ്റും പരതി.
അത് കണ്ടതും ശിവയ്ക്കും സീതയ്ക്കും ആശ്വാസം തോന്നി.
"അമ്മേ "
അനന്തുവിന്റെ ആ വിളി മാലതിയുടെ ഉള്ളിൽ കത്തിയെരിയുന്ന ദുഃഖത്തിന്റെ ഭാരം അല്പം കുറച്ചു.
"എന്താ മോനെ പറയ് "
മാലതി സന്തോഷത്തോടെ അവനെ നോക്കി.
"എന്നെയൊന്ന് എണീപ്പിച്ചേ "
അനന്തുവിൻറെ ചിലമ്പിച്ച ശബ്ദം അവരുടെ കാതിൽ പതിഞ്ഞു.
അത് കേട്ടതും അവർ അനന്തുവിനെ പയ്യെ എണീപ്പിച്ചിരുത്തി.
അനന്തു കഴുത്തിലൊന്നു തടവി.
"ശ് ശ് ശ് "
നീറ്റൽ അനുഭവപ്പെട്ടതും അവൻ കഴുത്തിൽ നിന്നും കൈ പിൻവലിച്ചു.
അത് കണ്ടതും ശിവ അവന്റെ കഴുത്തിലേക്ക് സൂക്ഷിച്ചു
💬 Comments
View all comments