Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
നോക്കി.
"അമ്മേ ഏട്ടന്റെ കഴുത്ത് നോക്കിയേ..വിരലിന്റെ പാട് കാണാം "
ശിവ പറയുന്നത് കേട്ട് മാലതിയും സീതയും അവന്റെ കഴുത്തിലേക്ക് സൂക്ഷിച്ചു നോക്കി.
അവൾ പറഞ്ഞത് ശരിയായിരുന്നു.
കഴുത്തിൽ വിരൽ അമർന്നതിന്റെ ചുവന്നു തിണിർത്ത പാട് ശിവജിത്തിനെ കോപത്തിന്റെ ബാക്കി പത്രമെന്നോണം അവിടെ അവശേഷിക്കുന്നുണ്ടായിരുന്നു.
അതും കൂടി കണ്ടതോടെ മാലതിയുടെ മനസ് വിങ്ങി.
തന്റെ മകനെ നെഞ്ചോടു പുണർന്നു മാലതി അറിയാതെ വിതുമ്പി പോയി.
"അ...മ്മേ....കള്ത്ത്.... വേദ്നിക്കുവാ"
അനന്തുവിന്റെ തൊണ്ടയിൽ നിന്നും അപൂർണ്ണമായ വാക്കുകൾ പുറത്തേക്ക് വന്നു.
മാലതി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
കഴുത്തിലെ തിണിർത്ത പാടുകളിൽ അവർ ചുണ്ടുകൾ അടുപ്പിച്ചു പയ്യെ ഊതിക്കൊണ്ടിരുന്നു.
അമ്മയുടെ സ്നേഹനിർഭരമായ പരിചരണത്തിലൂടെ അനന്തുവിന് അല്പം ആശ്വാസം തോന്നി തുടങ്ങി.
മാലതിയുടെ കയ്യിൽ പിടിച്ചു അവൻ പയ്യെ എണീറ്റു നിന്നു.
ഈ സമയം ബാലരാമനും ശങ്കരനും ശിവജിത്തിനെ മുറുക്കെ പിടിച്ചു സോഫയോട് ചേർത്തിരുത്തിയിട്ടുണ്ടായിരുന്നു.
അവർ ഇരുവരും അവനെ ചേർത്തു പിടിച്ചു ബലമായി പൂട്ടി വച്ചു.
ആ ബന്ധനത്തിൽ കിടന്ന് ശിവജിത്ത് കുതറി മാറാൻ നോക്കി.
പക്ഷെ സാധിച്ചില്ല.
"അച്ഛാ എന്നെ വിടാൻ"
ശിവജിത്ത് ബാലരാമനു നേരെ രൂക്ഷമായി നോക്കിക്കൊണ്ട് ഉറഞ്ഞു തുള്ളി.
"ഡാ അടങ്ങിയിരിക്കേടാ...കൊച്ചു മോനാണെന്നൊന്നും ഞാൻ നോക്കില്ല കേട്ടോ "
മുത്തശ്ശന്റെ ദേഷ്യം നിറഞ്ഞ വാക്കുകൾ കേട്ടിട്ടും അവൻ കൂട്ടാക്കിയില്ല.
ശിവജിത്ത് പകയോടെ അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ അനന്തുവിന് നേരെ ചീറി.
വെരുകിനെ പോലെ അവൻ വീണ്ടും കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഏറെ നേരം അവന്റെ ശൗര്യത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ ബാലരാമനും ശങ്കരനും കഴിഞ്ഞില്ല.
തെല്ലൊരു നിമിഷം
💬 Comments
View all comments